Top

അന്തരാഷ്ട്ര കായിക പോരാട്ടങ്ങള്‍ക്കായി ലോകകപ്പിന് ശേഷവും വേദിയൊരുക്കും; ഖത്തര്‍

വലിയ രാജ്യന്തര ടൂര്‍ണമെന്റുകള്‍ക്ക് ഖത്തര്‍ വേദിയാകും

20 Sep 2022 10:47 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അന്തരാഷ്ട്ര കായിക പോരാട്ടങ്ങള്‍ക്കായി ലോകകപ്പിന് ശേഷവും വേദിയൊരുക്കും; ഖത്തര്‍
X

ദോഹ: അന്തരാഷ്ട്ര കായിക പോരാട്ടങ്ങള്‍ക്കായി ലോകകപ്പിന് ശേഷവും വേദിയൊരുക്കുമെന്ന് ഖത്തര്‍. ന്യൂയോര്‍ക്കില്‍ കോണ്‍കോര്‍ഡിയ ഉച്ചകോടിയിലാണ് ഖത്തറിന്റെ സ്വപനങ്ങളെ കുറിച്ച് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി വിശദീകരിച്ചത്. ഒളിമ്പിക്‌സിന് ആതിഥേയരാകാന്‍ വീണ്ടും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വലിയ രാജ്യന്തര ടൂര്‍ണമെന്റുകള്‍ക്ക് ഖത്തര്‍ വേദിയാകും. 2023 ല്‍ ഏഷ്യാകപ്പ് നടത്താനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചൈന പിന്മാറിയതോടെയാണ് ഖത്തര്‍ ഇക്കാര്യം അറിയിച്ചത്. കൂടാതെ 2030ല്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ വേദിയും ഖത്തറാണ്.

ലോകകപ്പ് ജനങ്ങളെ ഒന്നിപ്പിക്കും. ഇത് പുതിയ സംസ്‌കാരങ്ങള്‍ പരിചയപ്പെടുത്താനുള്ള അവസരമാണെന്നും അല്‍ തവാദി പറഞ്ഞു. മാനവികതയുടെ ആഘോഷമാണ് ടൂര്‍ണമെന്റന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകകപ്പിനായി ക്ഷണിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

STORY HIGHLIGHTS: Even after the World Cup, the stage will be set for international sporting events Qatar

Next Story