Top

എന്‍ഡിഎ പിന്തുണയില്‍ യുഡിഎഫ് അധികാരത്തിലേക്ക്; കരുണാപുരത്ത് എല്‍ഡിഎഫ് പുറത്തേക്ക്

എല്‍ഡിഎഫില്‍ സിപിഎം 5, സിപിഐ 2, കേരള കോണ്‍ഗ്രസ്(എം) ഒന്ന് എന്നതാണ് കക്ഷിനില.

4 Aug 2021 1:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്‍ഡിഎ പിന്തുണയില്‍ യുഡിഎഫ് അധികാരത്തിലേക്ക്; കരുണാപുരത്ത് എല്‍ഡിഎഫ് പുറത്തേക്ക്
X

ഇടുക്കി കരുണാപുരം പഞ്ചായത്തില്‍ എന്‍ഡിഎ പിന്തുണയില്‍ യുഡിഎഫ് അധികാരത്തിലേക്ക്. എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങളുടെ അവിശ്വാസ പ്രമേയം എന്‍ഡിഎ അംഗത്തിന്റെ പിന്തുണയോടെ പാസായി. എട്ടിനെതിരെ ഒന്‍പത് വോട്ടുകള്‍ക്കാണ് യുഡിഎഫ് അവിശ്വാസം പാസായത്.

17 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ക്ക് 8 വീതം അംഗങ്ങളും എന്‍ഡിഎക്ക് ഒരു അംഗവുമാണ് ഉള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അംഗം ഇരുമുന്നണികളേയും പിന്തുണക്കാതെ വന്നതോടെയാണ് നറുക്കെടുപ്പിലൂടെ ഭരണം എല്‍ഡിഎഫിന് ലഭിച്ചത്. വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാല്‍ എന്‍ഡിഎയുമായി നേരിട്ട് യോജിച്ചുള്ള പ്രവര്‍ത്തനം വേണ്ടെന്ന് യുഡിഎഫ് സ്വീകരിക്കുകയും അവിശ്വാസം കൊണ്ടു വരികയുമായിരുന്നു. അവിശ്വാസത്തില്‍ എന്‍ഡിഎ അംഗം അനുകൂലനിലപാട് സ്വീകരിച്ചതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമാവുകയായിരുന്നു. ബിഡിജെഎസ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തോടെയാണ് പിന്തുണ.

വൈസ് പ്രസിഡണ്ടിനെതിരേയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ച അഞ്ചാം തിയ്യതി നടക്കും. ഇതിലും യുഡിഎഫിന് അനുകൂല നിലപാട് സ്വീകരിക്കാനാണ് ബിജെപി തീരുമാനം.
എല്‍ഡിഎഫില്‍ സിപിഎം 5, സിപിഐ 2, കേരള കോണ്‍ഗ്രസ്(എം) ഒന്ന് എന്നതാണ് കക്ഷിനില. യുഡിഎഫിലെ എട്ടുപേരും കോണ്‍ഗ്രസ് അംഗങ്ങളാണ്.








Next Story

Popular Stories