Top

പുതുപ്പള്ളിയിലടക്കം സംഘടന ദുര്‍ബലം; ധര്‍മ്മജന്‍ പാര്‍ട്ടിയുമായി ഒത്തുപോകുന്നതില്‍ പരാജയപ്പെട്ടു; കെപിസിസിക്ക് അന്വേഷണ സമിതി റിപ്പോര്‍ട്ട്

മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടെ സംഘടനാ സംവിധാനം ദുര്‍ബലമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

25 Aug 2021 3:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുതുപ്പള്ളിയിലടക്കം സംഘടന ദുര്‍ബലം; ധര്‍മ്മജന്‍ പാര്‍ട്ടിയുമായി ഒത്തുപോകുന്നതില്‍ പരാജയപ്പെട്ടു; കെപിസിസിക്ക് അന്വേഷണ സമിതി റിപ്പോര്‍ട്ട്
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് സംഘടനാ സംവിധാനത്തിലെ പോരായ്മയും സ്ഥാനാര്‍ത്ഥി നിര്‍ണായത്തിലെ അപാകതയുമാണെന്ന് കെപിസിസി അന്വേഷണ സമിതികളിലെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ കെപിസിസി നിയോഗിച്ച അഞ്ച് മേഖലാ സമിതികളും കെ സുധാകരന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. കെഎ ചന്ദ്രന്‍, വിസി കബീര്‍, പിജെ ജോയി, കെ മോഹന്‍കുമാര്‍, കുര്യന്‍ ജോയി എന്നിവര്‍ അധ്യക്ഷനായ മൂന്നംഗ സമിതികളാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടെ സംഘടനാ സംവിധാനം ദുര്‍ബലമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങളെ യുഡിഎഫില്‍ നിന്നും അകറ്റുന്നതില്‍ ഇടതുമുന്നണി വിജയിച്ചുവെന്നും സമിതി കണ്ടെത്തി.
എവി ഗോപിനാഥിന്റെ ഉള്‍പ്പെടെ പ്രതികരണങ്ങള്‍ പാലക്കാട് ജില്ലയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. എന്നാല്‍ ബേപ്പൂര്‍, പൊന്നാനി, പട്ടാമ്പി തുടങ്ങിയ ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥിത്വമാണ് വിനയായത്. മണ്ഡലത്തില്‍ പരിചിതരല്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്നാണ് കെപിസിസി റിപ്പോര്‍ട്ട്.
കൃത്യമായ ഗൃഹപാഠം കൂടാതെയുള്ള സ്ഥാനാര്‍ത്ഥിത്വമാണ് വൈപ്പിന്‍, ബാലുശ്ശേരി മണ്‍ലത്തിലെ തിരിച്ചടിക്ക് കാരണം. ബാലുശ്ശേരിയില്‍ സ്ഥാനാര്‍ത്ഥി സംഘടനാ സംവിധാനങ്ങളുമായി ഒത്തുപോകുന്നതില്‍ പരാജയപ്പെട്ടെന്നും കെപിസിസിക്ക് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നടന്‍ ധര്‍മ്മജനായിരുന്നു ബാലുശ്ശേരിയിലെ സ്ഥാനാര്‍ത്ഥി.


Next Story

Popular Stories