Top

'നിയുക്ത അധ്യക്ഷന്മാരെല്ലാം യോഗ്യര്‍, വിശാലമായ ചര്‍ച്ചകള്‍ നടന്നു'; സുധാകരനെ പിന്തുണച്ച് കെ മുരളീധരന്‍

ഡിസിസി അധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം യോഗ്യരാണെന്ന് കെ മുരളീധരന്‍ എംപി

29 Aug 2021 5:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയുക്ത അധ്യക്ഷന്മാരെല്ലാം യോഗ്യര്‍, വിശാലമായ ചര്‍ച്ചകള്‍ നടന്നു; സുധാകരനെ പിന്തുണച്ച് കെ മുരളീധരന്‍
X

ഡിസിസി അധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം യോഗ്യരാണെന്ന് കെ മുരളീധരന്‍ എംപി. എല്ലാകാലത്തും ഉദ്ദേശിച്ച പോലെ പട്ടിക പുറത്ത് വരാറില്ലെന്നും ഇത്തവണ വിശാലമായ ചര്‍ച്ചകള്‍ ഉണ്ടായെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

'കൂട്ടായ ശ്രമത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ഡിസിസി അധ്യക്ഷന്മാരില്‍ മഹാഭൂരിഭാഗം പേരും മുന്‍ എംഎല്‍എമാരും പ്രാദേശിക തെരഞ്ഞെടുപ്പില്‍ വിജയിച്ച് വന്നവരും തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലപ്പത്തിരുന്നവരുമാണ്. ജനകീയമായിട്ടുള്ള മുഖമാണ് പുന സംഘടനയിലൂടെ കോണ്‍ഗ്രസിനുണ്ടിയിട്ടുള്ളത്. വിശാലമായ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇത്തവണ ഉണ്ടായെന്ന് കരുതുന്നില്ല. വിശാലമായ ചര്‍ച്ചകള്‍ ഇത്തവണയുണ്ടായി. വാര്‍ത്തകള്‍ ശരിയല്ല. എല്ലാകാലത്തും ലിസ്റ്റുകള്‍ ഉദേശിച്ചപോലെ പുറത്ത് വരാറില്ല.' കെ മുരളീധരന്‍ പറഞ്ഞു.
ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതില്‍ ഗ്രൂപ്പ് ഒരു യോഗ്യതയോ യോഗ്യത ഇല്ലായ്മയോ അല്ല, മുതിര്‍ന്ന നേതാക്കളും ചെറുപ്പക്കാരും പട്ടികയില്‍ ഉണ്ട്. ഓരോരോ ജില്ലയുടെ കാര്യങ്ങളും സം രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കളുമായി രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ സംസാരിച്ചിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.
'ഗ്രൂപ്പ് ഒരു യോഗ്യതയോ യോഗ്യതയില്ലായ്മയോ അല്ല. ഇപ്പോള്‍ നിയമിച്ച എല്ലാവരും തികച്ചും യോഗ്യരാണ്. ചിലയിടത്ത് പ്രായം ചൂണ്ടികാണിക്കുന്നത്. അവരെല്ലാം മുതിര്‍ന്നവരാണ്, നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരാണ്. 70 വയസ്സുകഴിഞ്ഞാല്‍ എഴുന്നേല്‍ക്കാന്‍ പറ്റില്ലെന്നാണ് ചിലര്‍ കമന്റ് പറയുന്നത്. ഈ പറയുന്നവരുടെ വയസ് ആരും ചോദിച്ചിട്ടില്ല. സീനിയേഴ്‌സിനെ തെരഞ്ഞെടുത്തൂവെന്ന് കരുതി അവരൊന്നും പ്രവര്‍ത്തിക്കാന്‍ കഴിയാത്തവരോ വൃദ്ധസദനത്തിലെ അംഗങ്ങളോ അല്ല. ചെറുപ്പക്കാരും ഉണ്ടല്ലോ. ഏതോ ഒരു തങ്കപ്പന്‍ പാലക്കാട് എന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടു. കെഎസ്‌യുവിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടായിരുന്നു അദ്ദേഹം. കൊല്ലത്തെ രാജേന്ദ്രപ്രസാദും, ബാബു പ്രസാദും അങ്ങനെ തന്നെ. 14 ഡിസിസി പ്രസിഡണ്ടുമാരും യോഗ്യര്‍ തന്നെ. ചര്‍ച്ചകളും കുറേ അധികമായി നടന്നു. ഓരോരോ ജില്ലയുടെ കാര്യങ്ങളും സംസാരിക്കുകയും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കളുമായി രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ സംസാരിച്ചിരുന്നു.' മുരളീധരന്‍ പറഞ്ഞു.
കെ ശിവദാസന്‍ നായര്‍ക്കും കെപി അനില്‍കുമാറിനും എതിരെ എടുത്ത നടപടി അന്തിമമല്ലെന്നും അവര്‍ക്കൊക്കെ തിരുത്തി തിരിച്ചുവരാവുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് അന്തിമലക്ഷ്യം. 2016 ലും 21 ലും പാര്‍ട്ടി പരാജയപ്പെട്ടു. ഇനിയുള്ള തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്ന് വിജയിക്കുകയെന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളി. ഒരു പൊട്ടിതെറിയുണ്ടാവുമെന്ന് കരുതുന്നില്ല. ചില്ലറ അസ്വാരസ്യങ്ങളെക്കെ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Next Story

Popular Stories