Top

കരുവന്നൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു; താഴേതട്ടില്‍ കൂടുതല്‍ രാജി

താഴേതട്ടില്‍ കൂടുതല്‍ രാജി

19 Aug 2021 3:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു; താഴേതട്ടില്‍ കൂടുതല്‍ രാജി
X

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ രാജി. മാടായിക്കോണം സ്‌ക്കൂള്‍ ബ്രാഞ്ച് സെക്രട്ടറി പിവി പ്രജീഷ്, ബ്രാഞ്ച് അംഗം കെഐ പ്രഭാകരന്‍ എന്നിവരാണ് രാജികത്ത് നല്‍കിയത്.


കരിവന്നൂര്‍ ക്രമക്കേടില്‍ പാര്‍ട്ടി കൃത്യമായി നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവര്‍ പറയുന്നു. പാര്‍ട്ടി തലത്തിലുള്ള നടപടി താഴെ തട്ടില്‍ മാത്രമാണെന്നും തട്ടിപ്പ് നടന്നത് നേതാക്കളുടെ അറിവോടെയാണ് ആരോപണത്തിനിടയിലാണ് രാജി.

ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നും കൂടുതല്‍ രാജിയുണ്ടാവാനും സാധ്യതയുണ്ട്. ഇതിനകം പത്തിലധികം പേര്‍ നേതൃത്വത്തിന് രാജികത്ത് നല്‍കിയെന്നാണ് വിവരം.


Next Story

Popular Stories