അരിവാൾ രോഗ ബാധ; അട്ടപ്പാടിയിൽ യുവതി മരിച്ചു

വളാഞ്ചേരിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു വള്ളി
അരിവാൾ രോഗ ബാധ; അട്ടപ്പാടിയിൽ യുവതി മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് യുവതി മരിച്ചു. താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകൾ വള്ളി കെ (26) ആണ് മരിച്ചത്. അവശതക കാരണം ഇന്ന് പുലർച്ചെയോടെ വള്ളിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എട്ട് മണിയോടെ വള്ളി മരിച്ചു. വളാഞ്ചേരിയിൽ വളാഞ്ചേരിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു വള്ളി

ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം (Sickle Cell Disease). ഉഷ്ണ, ഉപോഷ്ണ മേഖലകളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്. ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ കണ്ടുവരുന്നുണ്ടെന്നാണ് യുഎന്നിന്റെ കണക്കുകൾ. കേരളത്തിൽ പ്രധാനമായും വയനാട്ടിലും അട്ടപ്പാടിയിലുമാണ് ഈ രോ​ഗം കണ്ടുവരുന്നത്.

അരിവാൾ രോഗ ബാധ; അട്ടപ്പാടിയിൽ യുവതി മരിച്ചു
ഞെട്ടിപ്പിക്കുന്ന കടമ്പൂർ എയ്ഡഡ് കൊള്ള; സ്കൂളിൽ മെഡിക്കൽ ഇൻഷുറൻസിന്റെ പേരിലും പണപ്പിരിവ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com