പാര്‍ക്കിങ് പരിഷ്‌ക്കാരം ചർച്ച ചെയ്യും; ഒറ്റപ്പാലത്തെ മിന്നൽ സമരം പിൻവലിച്ച് സ്വകാര്യ ബസ് ഉടമകൾ

ജൂണ് അ‍ഞ്ചിനാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.
പാര്‍ക്കിങ് പരിഷ്‌ക്കാരം ചർച്ച ചെയ്യും; ഒറ്റപ്പാലത്തെ  മിന്നൽ സമരം പിൻവലിച്ച് സ്വകാര്യ ബസ് ഉടമകൾ

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഉടമകൾ നടത്തിയ സമരം അവസാനിപ്പിച്ചു. സ്റ്റാൻഡിലെ പാർക്കിംഗ് പരിഷ്കരണം സംബന്ധിച്ച വിഷയം ചർച്ചചെയ്ത് പരിഹരിക്കാം എന്ന പൊലീസിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ജൂണ് അ‍ഞ്ചിനാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.

സമരം പിൻവലിച്ചതിനാ‌ൽ നാളെ മുതൽ സാധാരണ രീതിയിൽ ബസുകൾ സർവീസ് പുനരാരംഭിക്കും. ഇന്ന് രാവിലെ മുതലാണ് സ്വകാര്യ ബസ് ഉടമകൾ മിന്നൽ സമരം ആരംഭിച്ചത്. മിന്നല്‍ സമരത്തില്‍ യാത്രക്കാര്‍ വലഞ്ഞു. പാർക്കിംഗ് പരിഷ്കരണത്തിനെതിരെ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ സമരം ചെയ്ത അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.

ബസ് ബേകളിൽ ബസുകൾ കെട്ടിടത്തിന് അഭിമുഖമായി നിർത്തിയിടണമെന്ന നിർദ്ദേശമുണ്ടായിരുന്നു. ഒരാഴ്ച മുമ്പുവരെ യാര്‍ഡിലേക്ക് ബസുകളുടെ മുന്‍വശം വരുന്ന നിലയിലായിരുന്നു പാര്‍ക്കിംഗ്. അപകടങ്ങൾ കുറയ്ക്കാനായിരുന്നു പാര്‍ക്കിങ് പരിഷ്‌ക്കാരം നടത്തിയത്. എന്നാൽ ഇതിനെതിരെ ബസ് ഉടമകളും ജീവനക്കാരും രംഗത്ത് വന്നു. അശാസ്ത്രീയമാണെന്ന് ആരോപിച്ച് ഒരാഴ്ചക്ക് ശേഷമാണ് ബസ് തൊഴിലാളികള്‍ അപ്രഖ്യാപിതമായി പണിമുടക്ക് നടത്തിയത്.

പാര്‍ക്കിങ് പരിഷ്‌ക്കാരം ചർച്ച ചെയ്യും; ഒറ്റപ്പാലത്തെ  മിന്നൽ സമരം പിൻവലിച്ച് സ്വകാര്യ ബസ് ഉടമകൾ
അങ്കമാലി റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി; അനുനയിപ്പിച്ച് പൊലീസ്

ബസുകൾ കെട്ടിടത്തിന് അഭിമുഖമായി നിർത്തിയിടുന്നത് സ്ഥലക്കുറവുള്ള ബസ് സ്റ്റാൻഡിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം ബസ് ഉടമകളുടെ വാദം. ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ പ്രതിഷേധമായി ഉടമകൾ ബസുകൾ പഴയ രീതിയിൽ പാർക്ക് ചെയ്തു പ്രതിഷേധിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com