വൈദ്യുതക്കെണിയില്‍പ്പെട്ട് വയോധിക മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

അബ്ദുള്‍ കരീമിന്റെ പുരയിടത്തിലായിരുന്നു കല്യാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്
വൈദ്യുതക്കെണിയില്‍പ്പെട്ട് വയോധിക മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: വൈദ്യുതക്കെണിയില്‍പ്പെട്ട് വയോധിക മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടില്‍ അബ്ദുള്‍കരീം (56) ആണ് അറസ്റ്റിലായത്. പയ്യക്കുണ്ട് കുന്നത്ത് വീട്ടില്‍ കണ്ടന്റെ ഭാര്യ കല്യാണിയുടെ (78) മരണത്തിലാണ് അറസ്റ്റ്.

അബ്ദുള്‍ കരീമിന്റെ പുരയിടത്തിലായിരുന്നു കല്യാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദ്യുതക്കെണിയില്‍പ്പെട്ടായിരുന്നു മരണം. അബ്ദുള്‍ കരീമിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com