എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തി വീശിയ സംഭവം; എസ്ഐക്ക് സ്ഥലംമാറ്റം

ജില്ലാ പൊലീസ് മേധാവിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്
എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തി വീശിയ സംഭവം; എസ്ഐക്ക് സ്ഥലംമാറ്റം

പാലക്കാട്: എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തി വീശിയ എസ്ഐയെ സ്ഥലം മാറ്റി. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് സംഭവം. ചെർപ്പുളശ്ശേരി സ്റ്റേഷനിലെ സബ്‌ ഇൻസ്പെക്ടർ ബി. പ്രമോദിനെയാണ് പാലക്കാട് നർക്കോട്ടിക് സെല്ലിലേക്ക് സ്ഥലംമാറ്റിയത്.

ജില്ലാ പൊലീസ് മേധാവിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. എസ്എഫ്ഐയും ബസ് ജീവനക്കാരും തമ്മിൽ ഉണ്ടായ തർക്കത്തിനിടെ, തങ്ങൾക്ക് നേരെ എസ്ഐ അകാരണമായി ലാത്തി വീശി എന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. പിന്നാലെയാണ് സ്ഥലം മാറ്റം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com