

ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ നാലാം ടി20 മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യും. തിരുവനന്തപുരത്തെ കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ വിജയത്തുടര്‍ച്ചയ്ക്കാണ് കാര്യവട്ടത്ത് വീണ്ടും ഇറങ്ങുന്നത്.
മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്. സൂപ്പര്‍ താരം ജെമീമ റോഡ്രിഗസ് ഇല്ലാതെയാണ് നാലാം ടി20യില്‍ വിമന്‍ ഇന്‍ ബ്ലൂ ഇറങ്ങുക. അസുഖം ബാധിച്ചതാണ് താരത്തിന് തിരിച്ചടിയായത്. പകരം ഹര്‍ലീന്‍ ഡിയോളും അരുന്ധതി റെഡ്ഡിയും ടീമില്‍ തിരിച്ചെത്തി.
A look at #TeamIndia's Playing XI for the 4⃣th T20I 🙌
— BCCI Women (@BCCIWomen) December 28, 2025
Updates ▶️ https://t.co/9lrjb3dMqU #INDvSL | @IDFCFIRSTBank pic.twitter.com/AtpmvRII68
ലങ്കന്‍ ടീമിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനോക രണവീരയും മാല്‍ക്കി മദാരയും പുറത്താവുകയും രശ്മിക സേവ്വണ്ടിയും കാവ്യ കാവിന്ദിയും ടീമില്‍ തിരിച്ചെത്തി.
ഇന്ത്യൻ വനിതാ പ്ലെയിംഗ് ഇലവൻ: ഷഫാലി വർമ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശർമ, രേണുക സിംഗ് താക്കൂർ, ശ്രീ ചരണി.
ശ്രീലങ്ക വനിതാ പ്ലെയിംഗ് ഇലവൻ: ഹാസിനി എ, ചമാരി അത്തപ്പത്തു (ക്യാപ്റ്റന്‍), ഹർഷിത സമരവിക്രമ, കവിഷ ദിൽഹാരി, ഇമേഷ ദുലാനി, നിലാക്ഷിക സിൽവ, കൗഷാനി നുത്യംഗന (വിക്കറ്റ് കീപ്പർ), മൽഷ ഷെഹാനി, രശ്മിക സേവ്വണ്ടി, കാവ്യ കാവിന്ദി, നിമിഷ മദുഷാനി.
Content Highlights: IND-W vs SL-W, 4th T20: Sri Lanka Women Win Toss, India Women To Bat First