'ബിജെപി ഭരിക്കുമ്പോള്‍ വര്‍ഗീയ കലാപങ്ങള്‍ കൂടുന്നു'; അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നേ രൂക്ഷ വിമര്‍ശനവുമായി കെ കവിത
പണപ്പെരുപ്പത്തിലെ കുതിച്ചുചാട്ടം, രാജ്യത്തെ റെക്കോർഡ് തൊഴിലില്ലായ്മ, ഇന്ധനവിലയിലെ വർധന തുടങ്ങിയ ചോദ്യങ്ങളും കവിത അക്കമിട്ട് നിരത്തുന്നുണ്ട്
14 May 2022 11:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന രാഷ്ട്ര സമിതി നേതാവ് കല്വകുണ്ട്ല കവിത. തെലങ്കാനയോടുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കെ കവിത ട്വീറ്റ് ചെയ്തു. അമിത് ഷായ്ക്ക് സ്വാഗതമെന്ന് പറഞ്ഞ് ആരംഭിച്ച ട്വീറ്റുകളില്‍ ബിജെപി ഭരണത്തിലെ പോരായ്മകള്‍ കവിത എണ്ണിപ്പറഞ്ഞു. കേന്ദ്രം തെലങ്കാനയ്ക്ക് ഗ്രാന്റ് നല്‍കാതിരിക്കുന്നത്, ആകാശം മുട്ടെ ഉയര്‍ന്ന പണപ്പെരുപ്പം, തൊഴിലില്ലായ്മയിലെ റെക്കോര്‍ഡ് വര്‍ധനവ്, ഇന്ധനവിലയിലെ വര്‍ധന തുടങ്ങിയ പ്രശ്നങ്ങള്‍ ടിആര്‍എസ് നേതാവ് ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന സന്ദര്‍ശിക്കാനിരിക്കെയാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുടെ പ്രതികരണം.
കേന്ദ്രത്തിന് സംസ്ഥാന പാർട്ടിയോടുള്ള അവഗണനയും അനീതിയും ചൂണ്ടിക്കാണിച്ച് കെസിആറിന്റെ മകനും കവിതയുടെ സഹോദരനുമായ കെ.ടി രാമ റാവു ബിജെപിയുടെ മുതിർന്ന നേതാവിന് തുറന്ന കത്ത് എഴുതിയിരുന്നു. ഇതിന് ചുവടുപിടിച്ചാണ് കവിതയുടെ അസംതൃപ്തിയും മറനീക്കി പുറത്തുവന്നത്. ട്വീറ്റുകളുടെ നീണ്ട നിരയിൽ തെലുങ്കാനക്കുള്ള കേന്ദ്ര ഗ്രാന്റിനെക്കുറിച്ച് ചോദ്യമുന്നയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ബിജെപിക്ക് കീഴിൽ രാജ്യത്ത് ഇത്രയധികം വർഗീയ കലാപങ്ങൾ അരങ്ങേറുന്നതെന്നും കവിത ചോദ്യമുന്നയിച്ചു.
ഭരണത്തിൽ നീണ്ട എട്ടു വർഷം പിന്നിടുമ്പോഴും തെലുങ്കാനയിൽ കേന്ദ്ര സർവകലാശാലകളായ ഐഐടിയും ഐഐഎമ്മും എത്തിക്കുന്നതിൽ മോദിസർക്കാർ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്ന് കേന്ദ്ര മന്ത്രിമാരോടും അവർ ചോദ്യമെറിഞ്ഞു. കേന്ദ്ര സർക്കാരിന്റെ തന്നെ അഭിമാന പദ്ധതിയായ ഹർ ഗർ ജല്ലിൽ പ്രചോദനമുൾക്കൊണ്ട് മിഷൻ കാകതീയ, മിഷൻ ഭഗീരഥ എന്നിവക്ക് നീതി ആയോഗ് ശുപാർശ ചെയ്ത 24,000 കോടി രൂപ അവഗണിച്ചതും കവിത ട്വീറ്റിൽ ചോദ്യം ചെയ്തു.
ദേശീയ ജലസേചന പദ്ധതി ബിജെപി ഭരിക്കുന്ന കരാണാടകക്ക് അനുവദിക്കുകയും, തെലുങ്കാനക്ക് നിഷേധിക്കുകയും ചെയ്തതിൽ നിന്ന് കേന്ദ്രത്തിന്റെ കാപട്യമാണ് വ്യക്തമാകുന്നതെന്നും കവിത ആരോപിച്ചു.
Story Highlights: All are Sheer Hypocrisy; KCRs daughter kavitha targets central government's policies just before Amit shah's Visit