Top

ഷാർജയിൽ പതിനഞ്ച് വയസുകാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

'ജീവിതം ആസ്വദിക്കൂ' എന്നുള്ള വാട്‌സ്ആപ് സന്ദേശം കുടുംബ ഗ്രൂപ്പിൽ അയച്ചാണ് ജീവനൊടുക്കിയത്.

11 May 2022 11:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷാർജയിൽ പതിനഞ്ച് വയസുകാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു
X

ഷാർജ: പതിനഞ്ച് വയസുകാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ചു. സിറിയൻ ബാലനാണ് പിതാവുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് റെസിഡൻഷ്യൽ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അൽ താജുൽ ഏരിയയിലാണ് ഞായറാഴ്ച പുലർച്ചയോടെ സംഭവം.

രാത്രി വൈകിയും കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കുന്നതിനെ പിതാവ് എതിർത്തിരുന്നു. അവധി കഴിഞ്ഞിട്ടും ഇതാവർത്തിച്ചതോടെ തിരിച്ചെത്തിയ പതിനഞ്ചു വയസുകാരനെ വഴക്ക് പറയുകയായിരുന്നു. ഇതിൽ മനംനൊന്ത് 'ജീവിതം ആസ്വദിക്കൂ' എന്നുള്ള വാട്‌സ്ആപ് സന്ദേശം കുടുംബ ഗ്രൂപ്പിൽ അയച്ചാണ് ജീവനൊടുക്കിയത്.

ഗുരുതര പരിക്കുകളോടെ കുവൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലർച്ചെ രണ്ട് മണിയോടെ വിവരം ലഭിച്ച് പൊലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് മാറ്റി. കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു.

Story Highlights : In Sharjah, a 15-year-old boy jumped from the roof of a building and died

Next Story