Top

സൂക്ഷിക്കുക, വാട്സ്ആപ്പ് സുരക്ഷിതത്വത്തിൽ വെല്ലുവിളി; ഹാക്കർമാരുടെ പുതിയ 'ട്രിക്ക്'

ഈ തന്ത്രപരമായ തട്ടിപ്പ് ആ​ഗോളതലത്തിൽ എല്ലാ രാജ്യങ്ങളിലുമുണ്ടെന്നും സേവനദാതാക്കൾ സമാനമായ സർവീസ് റിക്വസ്റ്റ് നമ്പറുകൾ തുടരുന്നുണ്ടെന്നും രാഹുൽ ശശി പറഞ്ഞു.

26 May 2022 8:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൂക്ഷിക്കുക, വാട്സ്ആപ്പ് സുരക്ഷിതത്വത്തിൽ വെല്ലുവിളി;  ഹാക്കർമാരുടെ പുതിയ ട്രിക്ക്
X

വ്യാജ വൺ ടെെം പാസ് വേർഡ് (ഒടിപി) ഉപയോ​ഗിച്ച് വാട്സ്ആപ്പ് തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. ക്ലൗഡ്സെക് ഡോട്ട് കോം സ്ഥാപകനും സിഇഒയുമായ രാഹുൽ ശശിയാണ് വ്യാജ ഒടിപി ഉപയോ​ഗിച്ചുള്ള വാട്സ്ആപ്പ് അക്കൗണ്ട് തട്ടിപ്പിന്റെ വിവിരങ്ങൾ പുറത്തുവിട്ടത്. ഈ തട്ടിപ്പിനായി സെെബർ ക്രിമിനലുകൾ ഉപയോ​ഗിക്കുന്ന മാർ​ഗങ്ങളും ട്വിറ്ററിലൂടെ അദ്ദേഹം അറിയിക്കുന്നുണ്ട്.

വിവരങ്ങൾ ചോർത്തുന്നതിന്റെ ഭാ​ഗമായി ഇരയെ വിളിച്ച് ബോധ്യപ്പെടുത്തി **67* എന്നതിനുശേഷം പത്ത് അക്ക ഫോൺ നമ്പറും, അല്ലെങ്കിൽ *405* എന്നതിനു ശേഷം പത്ത് അക്ക നമ്പറും ഡയൽ ചെയ്യാൻ ആവശ്യപ്പെടും. ഈ നമ്പറുകളിൽ ഒന്നിലേക്ക് വിളിച്ചതുടങ്ങുന്നതാടെ വാട്സ്ആപ് അക്കൗണ്ടുകളിൽ നിന്ന് ഉപയോക്താവ് പുറത്തുപോകും. പിന്നീട് സെെബർ അക്രമിയുടെ പൂർണ നിയന്ത്രണത്തിലാവും അക്കൗണ്ട്.

തട്ടിപ്പിനിരയായ ഉപയോക്താവ് ഡയൽ ചെയ്യുന്ന ഈ നമ്പർ എയർടെൽ, റിലയൻസ് ജിയോ എന്നീ സേവനദാതാക്കളുടെ സർവീസ് റിക്വസ്റ്റാണ്. മറ്റു കോളുകളിൽ തിരക്കിലുള്ള ഉപയോക്താവിനെ കോൾ ഫോർവേഡിം​ഗിലേക്ക് മാറ്റാനും ഈ നമ്പർ കാരണമാകും. അതേസമയം കോളുകൾ അവരുടെ ഉടമസ്ഥതയിലുള്ള ഒരു നമ്പറിലേക്ക് കൈമാറുകയുമാണ് അക്രമികൾ ചെയ്യുക.

വാട്സ്ആപ്പ് രജിസ്ട്രേഷൻ ഘട്ടത്തിൽ തട്ടിപ്പിനിരയായയാളുടെ ഫോണിലാകും ഒടിപി ആദ്യമെത്തുക. ഈ നമ്പർ തിരക്കിലാണെങ്കിൽ, ഒടിപി ഹാക്കറുടെ ഫോണിലെത്തുകയും അക്കൗണ്ടിന്റെ നിയന്ത്രണം ലഭിക്കുകയും ചെയ്യും. ഈ തന്ത്രപരമായ തട്ടിപ്പ് ആ​ഗോളതലത്തിൽ എല്ലാ രാജ്യങ്ങളിലുമുണ്ടെന്നും സേവനദാതാക്കൾ സമാനമായ സർവീസ് റിക്വസ്റ്റ് നമ്പറുകൾ തുടരുന്നുണ്ടെന്നും രാഹുൽ ശശി പറഞ്ഞു.

Story Highlights: Beware of Hackers using some tricks to hijack WhatsApp account

Next Story