അജയന്റെ രണ്ടാം മോഷണത്തിൽ മമിത ബൈജുവും; എന്നാൽ സ്‌ക്രീനിൽ കാണാൻ കഴിയില്ല...

സിനിമയിൽ നടി മമിത ബൈജുവും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്
അജയന്റെ രണ്ടാം മോഷണത്തിൽ മമിത ബൈജുവും; എന്നാൽ സ്‌ക്രീനിൽ കാണാൻ കഴിയില്ല...
Updated on

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണം റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയുടെ ട്രെയിലറിന് സമൂഹ മാധ്യമങ്ങളിൽ നിന്നു വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വലിയ താരനിര തന്നെ അണിനിരക്കുന്ന സിനിമയിൽ നടി മമിത ബൈജുവും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണത്തിൽ വോയിസ് ആർട്ടിസ്‌റ്റായാണ് മമിത പ്രവർത്തിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്നത് സിനിമയിൽ തെന്നിന്ത്യൻ നടി കൃതി ഷെട്ടിയാണ് നായിക കഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് മമിതയാണ് ശബ്ദം നൽകിയിരിക്കുന്നത് എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു.

അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. പൂർണമായും 3ഡിയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് സിനിമയിലെ മറ്റ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അജയന്റെ രണ്ടാം മോഷണത്തിൽ മമിത ബൈജുവും; എന്നാൽ സ്‌ക്രീനിൽ കാണാൻ കഴിയില്ല...
ആരും തിരിച്ചറിയാത്ത കാലത്തും എന്നോടൊപ്പം സെല്‍ഫി എടുത്തവന്‍: ARM സംവിധായകനെ കുറിച്ച് ടൊവിനോ

മൂന്നു കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ചാണ് എആർഎം കഥ പറയുന്നത്. അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ റീച്ചോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മാണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com