എസ് ജെ സൂര്യയുടെ 'താണ്ഡവം' ; ഒരു മികച്ച കൊമേർഷ്യൽ എന്റർടൈനറാണ് 'സരിപോദാ ശനിവാര'മെന്ന് ജേക്സ് ബിജോയ്

'സൂര്യാസ് സാറ്റർഡേ' എന്ന പേരിലാണ് ചിത്രം മലയാളത്തിലും തമിഴിലും എത്തുന്നത്. ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്.
എസ് ജെ സൂര്യയുടെ 'താണ്ഡവം' ; ഒരു മികച്ച കൊമേർഷ്യൽ എന്റർടൈനറാണ് 'സരിപോദാ ശനിവാര'മെന്ന് ജേക്സ് ബിജോയ്
Updated on

വിവേക് ആത്രേയ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നാനി നായകനായി എത്തുന്ന ചിത്രമാണ് 'സരിപോദാ ശനിവാരം'. ഒരു ആക്ഷൻ കൊമേർഷ്യൽ എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രം ആഗസ്റ്റ് 29ന് തിയറ്ററുകളിലെത്തും. താൻ വളരെക്കാലത്തിന് ശേഷം കണ്ട ഒരു മികച്ച കൊമേർഷ്യൽ എന്റർടൈനർ ആണ് 'സരിപോദാ ശനിവാര'മെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ്.

നിങ്ങൾക്ക് ഈ സിനിമയിൽ ഒരു എസ് ജെ സൂര്യ താണ്ഡവം കാണാനാകും. സംവിധായകൻ വിവേക് ഈ സിനിമക്കായി ഒരുപാട് എഫേർട്ട് നൽകിയിട്ടുണ്ട്. ഒരു വർഷത്തോളം രാത്രിയും പകലും അദ്ദേഹം ഈ സിനിമയെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത്. ഈ പ്രോസസ്സിൽ നാനിയും ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു. എല്ലാവരെയും അദ്ദേഹം വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നെന്നും ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ ജേക്സ് ബിജോയ് പറഞ്ഞു.

'സൂര്യാസ് സാറ്റർഡേ' എന്ന പേരിലാണ് ചിത്രം മലയാളത്തിലും തമിഴിലും എത്തുന്നത്. ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. പ്രിയങ്ക മോഹൻ നായികയായെത്തുന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചിരിക്കുന്നത് എസ് ജെ സൂര്യയാണ്. ചിത്രത്തിന്റെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. സൂപ്പർ ഹിറ്റായ 'ഗ്യാങ് ലീഡറി'ന് ശേഷം വീണ്ടും നാനി- പ്രിയങ്ക മോഹൻ ടീമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക.

ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്ന് ഡിവിവി എന്‍റര്‍ടൈന്‍മെന്‍റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തെലുങ്ക് നടൻ സായ് കുമാർ ആണ്. ഛായാഗ്രഹണം- മുരളി ജി, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, സംഘട്ടനം- റിയൽ സതീഷ്, റാം- ലക്ഷ്മൺ, കലാ സംവിധായകൻ- ജി. എം. ശേഖർ, വസ്ത്രാലങ്കാരം- നാനി കാമാർസു, എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ- എസ്. വെങ്കടരത്നം, പ്രൊഡക്ഷൻ കൺട്രോളർ- കെ. ശ്രീനിവാസ രാജു, മണികണ്ഠ റോംഗള, കളറിസ്റ്റ്- വിവേക് ആനന്ദ്, വിഎഫ്എക്സ്- നാക്ക് സ്റ്റുഡിയോസ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്. പിആർഒ ശബരി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com