കൈതി 2ന് മുന്നേ സൂര്യയും കാർത്തിയും കങ്കുവയിൽ ഒന്നിക്കും; രണ്ടാം ഭാഗത്തേക്ക് ലീഡ് നൽകുന്ന കഥാപാത്രം?

കൈതിയ്ക്ക് മുന്നേ ഇരുവരെയും ഒന്നിച്ച് സ്‌ക്രീനിൽ കാണാമെന്ന റിപ്പോർട്ടുകളാണ് വരുന്നത്

dot image

ദക്ഷിണേന്ത്യൻ സിനിമയിൽ വലിയ ആരാധകവൃന്ദമുള്ള സഹോദരങ്ങളാണ് സൂര്യയും കാർത്തിയും. ഇരുവരും ഒന്നിക്കുന്ന സിനിമയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്. അതിനാൽ തന്നെ 'കൈതി 2'ലൂടെ ഇരുവരും ഒന്നിക്കുമെന്ന റിപ്പോർട്ടുകൾക്ക് വലിയ സ്വീകാര്യതയും സമൂഹ മാധ്യമങ്ങളിൽ ലഭിച്ചിരുന്നു. എന്നാൽ കൈതിയ്ക്ക് മുന്നേ ഇരുവരെയും ഒന്നിച്ച് സ്‌ക്രീനിൽ കാണാമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ'യിൽ ഇരുവരും ഒന്നിക്കുമെന്നാണ്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ക്ലൈമാക്സിൽ രണ്ടാം ഭാഗത്തേക്ക് നയിക്കുന്ന നിർണ്ണായക വേഷത്തിലാകും കാർത്തി എത്തുക എന്നാണ് സൂചന. ഒക്ടോബർ 10നാണ് കങ്കുവ റിലീസിനെത്തുന്നത്.

ഹോളിവുഡ് ക്വാളിറ്റിയിലൊരുങ്ങുന്ന ചിത്രം 38 ഭാഷകളിലായി ഒരുങ്ങുമ്പോൾ സിനിമ 3ഡിയിലും ആസ്വദിക്കാമെന്നതും പ്രത്യേകതയാണ്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമ പറയുന്നത്. ആക്ഷൻ, ഛായാഗ്രഹണം തുടങ്ങിയ വിഭാഗങ്ങൾക്കായി അണിയറപ്രവർത്തകർ ഹോളിവുഡിൽ നിന്നാണ് സാങ്കേതിക വിദഗ്ധരെ കൊണ്ടുവന്നിരിക്കുന്നത്. മാത്രമല്ല വരാനിരിക്കുന്നത് സിനിമയുടെ ആദ്യ ഭാഗമാണെന്നും തുടർന്നുള്ള ഭാഗങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സൂര്യയെ കൂടാതെ ദിഷ പഠാനി നായികയായും ബോബി ഡിയോൾ വില്ലൻ വേഷത്തിലുമെത്തുന്നുണ്ട്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

dot image
To advertise here,contact us
dot image