അല്ലു അർജുനും സംവിധായകനും തമ്മിൽ തർക്കം, പുഷ്പ 2 പ്രതിസന്ധിയിൽ?; പ്രതികരിച്ച് അണിയറപ്രവർത്തകർ

പുഷ്പയ്ക്കായി നീട്ടിവളർത്തിയ താടി വെട്ടിയൊതുക്കിയ നിലയിലാണ് ഈ ദൃശ്യങ്ങളിൽ അല്ലുവിനെ കണ്ടത്

dot image

തെന്നിന്ത്യയുടെ എല്ലാ അതിർവരമ്പുകളും കടന്ന് പാൻ ഇന്ത്യൻ ലെവൽ വിജയം നേടിയ ചിത്രമാണ് അല്ലു അർജുൻ-സുകുമാർ ടീമിന്റെ പുഷ്പ. അതിനാൽ തന്നെ സിനിമയുടെ രണ്ടാം ഭാഗത്തിന് മേൽ ആരാധകർക്ക് വലിയ പ്രതീക്ഷകളുമുണ്ട്. എന്നാൽ ഈ വർഷം ആഗസ്റ്റ് 15 ന് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ റിലീസ് ഡിസംബര്‍ ആറിലേക്ക് നീട്ടിയിരുന്നു. പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുകയും ചെയ്തു.

അല്ലു അർജുനും പുഷ്പ സംവിധായകൻ സുകുമാറും തമ്മിൽ തര്‍ക്കത്തിലായതായും തുടർന്ന് സിനിമയുടെ ചിത്രീകരണം മുടങ്ങിയതായും അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ ഇതെല്ലം തെറ്റായ വാർത്തകളാണെന്ന് പറയുകയാണ് അണിയറപ്രവർത്തകർ. അല്ലു അർജുനും സംവിധായകനും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. നിലവിൽ സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണെങ്കിലും ജൂലൈ അവസാനത്തോടെ ഇത് പുനരാരംഭിക്കുമെന്ന് നിർമ്മാതാവ് വ്യക്തമാക്കി.

പുഷ്പ 2 ന്റെ ചിത്രീകരണം അകാരണമായി നീണ്ടുപോകുന്നത് മൂലം അല്ലുവും സുകുമാറും തമ്മിൽ പ്രശ്നങ്ങൾ രൂപപെട്ടതായാണ് അഭ്യൂഹങ്ങൾ വന്നത്. ഇതിന് പിന്നാലെ അല്ലു കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പുഷ്പയ്ക്കായി നീട്ടിവളർത്തിയ താടി വെട്ടിയൊതുക്കിയ നിലയിലാണ് ഈ ദൃശ്യങ്ങളിൽ അല്ലുവിനെ കണ്ടത്. ഇതോടെ ഇരുവർക്കുമിടയിലെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചകൾ കടുക്കകയും ചെയ്തു.

Also Read:

മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന പുഷ്പ 2-വില്‍ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

dot image
To advertise here,contact us
dot image