സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്ക് വധഭീഷണിയെന്ന പേരിൽ തട്ടിപ്പ്; ആരാധികയ്ക്ക് നഷ്ടമായത് 50 ലക്ഷം

കിയാര അദ്ദേഹത്തെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് വിവാഹം ചെയ്തത്. കിയാര സിദ്ധാര്‍ഥിനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നായിരുന്നു തട്ടിപ്പുകാര്‍ പറഞ്ഞതെന്ന് മിനു.
സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്ക് വധഭീഷണിയെന്ന പേരിൽ തട്ടിപ്പ്; ആരാധികയ്ക്ക് നഷ്ടമായത്  50 ലക്ഷം

ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്ക് വധഭീഷണിയെന്ന പേരിൽ തട്ടിപ്പ് നടന്നതായി ആരോപണം. സിദ്ധാ‍ർത്ഥിന്റെ ജീവിത പങ്കാളിയും നടിയുമായ കിയാര അധ്വാനി താരത്തെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് വിവാഹം ചെയ്തതെന്ന് പറഞ്ഞ് പലരിൽ നിന്ന് പണം തട്ടിയെന്നാണ് മിനു വാസുദേവന്‍ എന്നയാളാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്.

സിദ്ധാര്‍ഥിന്റെ സുരക്ഷയ്ക്ക് ആവശ്യമായ തുക ആരാധകര്‍ നല്‍കണമെന്ന് തട്ടിപ്പ് വീരന്മാരാണ് ആവശ്യപ്പെട്ടതെന്നും പണം തട്ടിയെന്നും മിനു വാസുദേവന്‍ ആരോപിക്കുന്നു. സിദ്ധാര്‍ഥിന്റെ ജീവന് ഭീഷണിയുണ്ട്. കിയാര അദ്ദേഹത്തെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് വിവാഹം ചെയ്തത്. കിയാര സിദ്ധാര്‍ഥിനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു. കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര തുടങ്ങിയവര്‍ കിയാരയെ അതിനായി പിന്തുണയ്ക്കുകയാണ്. സഹപ്രവര്‍ത്തകരും കിയാരയും ചേര്‍ന്ന് അദ്ദേഹത്തിനെതിരേ ദുർമന്ത്രവാദം ചെയ്തു, എന്നായിരുന്നു തട്ടിപ്പുകാര്‍‌ പറഞ്ഞതെന്ന് മിനു വാസുദേവന്‍ പറഞ്ഞു.

നടനെ രക്ഷപെടുത്താൻ ഒക്ടോബര്‍ 2023 മുതല്‍ ഡിസംബര്‍ 2023 വരെ 50 ലക്ഷത്തോളം രൂപ വാങ്ങി. സുഹൃത്തില്‍ നിന്നാകട്ടെ 10000 ലേറെ രൂപയും തട്ടിയതായി മിനു പറയുന്നു. സിദ്ധാര്‍ഥിന്റെ പേരിലുള്ള പ്രശ്നമായതുകൊണ്ടു തന്നെ നടനും ആരാധകരും ഈ വിഷയത്തിൽ ജാ​ഗ്രത പാലിക്കണമെന്നാണ് മിനു വാസുദേവൻ പോസ്റ്റിലൂടെ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com