അടുത്ത രാജമൗലി ചിത്രത്തിൽ ആ മലയാളി താരം വില്ലനാകും; ആകാംക്ഷയോടെ ആരാധകർ

ഒരു ആഫ്രിക്കന്‍ ജംഗിള്‍ അഡ്ഞ്ചര്‍ ചിത്രമാണ് ഒരുങ്ങുന്നത്
അടുത്ത രാജമൗലി ചിത്രത്തിൽ ആ മലയാളി താരം വില്ലനാകും; ആകാംക്ഷയോടെ ആരാധകർ

ആർആർആർ എന്ന ഓസ്കർ ചിത്രത്തിന് ശേഷം എസ് എസ് രാജമൗലി പ്രേക്ഷകർക്കായി നൽകാൻ പോകുന്നത് എന്ത് സർപ്രൈസായിരക്കുമെന്നറിയാൽ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമ പ്രേമികൾ. ആർആർആറിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി ഒരു സിനിമയെടുക്കുമെന്ന വാർത്തകളെത്തിയിരുന്നെങ്കിലും സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ ലഭിച്ചിരുന്നില്ല. എന്നാൽ സിനിമയുടെ അടുത്ത വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം മലായളികൾക്ക് സന്തോഷിക്കാനുള്ള വകയുണ്ട്.

ചിത്രത്തിൽ പ്രതിനായക വേഷം ചെയ്യാൻ മലയാളത്തിൽ നിന്ന് ഒരു നടനെത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. പൃഥ്വിരാജ് സുകുമാരനായിരിക്കാം അത് എന്നും അഭ്യൂഹങ്ങളുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാൽ മാത്രമെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ ചിത്രത്തിലെ വില്ലൻ ഒരു സാധാരണ വില്ലൻ അല്ലെന്നും നന്നായി എഴുതപ്പെട്ട കഥപാത്രമാണെന്നും സിനിമയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. ഒരു ആഫ്രിക്കന്‍ ജംഗിള്‍ അഡ്ഞ്ചര്‍ ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് സൂചന. തിരക്കഥാ രചന ഏതാണ്ട് പൂര്‍ത്തിയായ ചിത്രത്തിന്‍റെ കാസ്റ്റിംഗ് പുരോഗമിക്കുകയാണ്. പ്രീ പ്രൊഡക്ഷനും ഉടനെ ആരംഭിക്കും. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

അടുത്ത രാജമൗലി ചിത്രത്തിൽ ആ മലയാളി താരം വില്ലനാകും; ആകാംക്ഷയോടെ ആരാധകർ
'ആർആർആർ' വീണു, ബോക്സ് ഓഫീസും സുപ്രീം യാസ്കിൻ പിടിച്ചെടുക്കുന്നു; 'കൽക്കി' കളക്ഷൻ റിപ്പോർട്ട്

Related Stories

No stories found.
logo
Reporter Live
www.reporterlive.com