ഭ്രാന്തമായി കാത്തിരിക്കുന്ന ചിത്രമെന്ന് പ്രേക്ഷകർ; 'വിടാമുയർച്ചി' ഫസ്റ്റ് ലുക്ക്

അജിത്തിന്റെ 62-ാം ചിത്രമാണ് 'വിടാമുയർച്ചി'
ഭ്രാന്തമായി കാത്തിരിക്കുന്ന ചിത്രമെന്ന് പ്രേക്ഷകർ; 'വിടാമുയർച്ചി' ഫസ്റ്റ് ലുക്ക്

അജിത്-മകിഴ് തിരുമേനി ചിത്രം 'വിടാമുയർച്ചി' യുടെ കാത്തിരുന്ന ഫസ്റ്റ് ലുക്കെത്തി. കയ്യിലൊരു ബാഗുമായി ജാക്കറ്റ് ധരിച്ച് കൂളിംഗ് ഗ്ലാസിൽ നടന്നുവരുന്ന അജിത്താണ് പോസ്റ്ററിലുള്ളത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിടാമുയാർച്ചിയുടെ ഫസ്റ്റ് ലുക്ക് അവതരിപ്പിക്കുന്നു. ദൃഢമായ ഒരു കഥയ്ക്കായി നിങ്ങൾ കാത്തിരിക്കുക എന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പോസ്റ്റർ ഔദ്യോഗികമായി പുറത്തുവിട്ടുകൊണ്ട് കുറിച്ചത്.

കഴിഞ്ഞ ദിവസം 'വിടാമുയർച്ചി' നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് എക്സ് പ്ലാറ്റ്ഫോമിൽ 'ഞായറാഴ്ച 7.03 പിഎം' എന്ന് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് വിടാമുയർച്ചി അപ്ഡേറ്റായിരിക്കും എന്ന പ്രവചനവും സമൂഹ മാധ്യമങ്ങളിൽ നടത്തി. അജിത്തിന്റെ 62-ാം ചിത്രമാണ് 'വിടാമുയർച്ചി'.

ചിത്രത്തിന്റെ സംവിധായകനായി ലൈക്ക പ്രൊഡക്ഷൻസ് ആദ്യം തീരുമാനിച്ചത് വിഘ്‌നേശ് ശിവനെ ആയിരുന്നു. എന്നാൽ പിന്നീട് വിഘ്നേഷ് ശിവനെ മാറ്റുകയും മകിഴ് തിരുമേനിയെ സംവിധായകനായി കൊണ്ടുവരുകയുമായിരുന്നു. ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ, അരുൺ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവർ മാറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അജിത്തിന്റെ തുനിവിനും വലിമൈയ്ക്കും ഛായാഗ്രഹണം നിർവഹിച്ച നീരവ് ഷാ ആണ് 'വിടാമുയർച്ചിയുടെയും ഛായാഗ്രഹണം. അനിരുദ്ധ് ആണ് സംഗീതം.

ഭ്രാന്തമായി കാത്തിരിക്കുന്ന ചിത്രമെന്ന് പ്രേക്ഷകർ; 'വിടാമുയർച്ചി' ഫസ്റ്റ് ലുക്ക്
'അമ്മയിൽ' വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ തർക്കം, ഒഴിവാക്കൽ, പരിഹാരം

Related Stories

No stories found.
logo
Reporter Live
www.reporterlive.com