ഈ വില്ലൻ തന്നെ ഷോ സ്റ്റീലർ; കൽക്കി ട്രെയ്‌ലർ റിലീസിന് പിന്നാലെ ചർച്ചയായി കമൽഹാസന്റെ മേക്കോവർ

സിനിമയിൽ വില്ലൻ വേഷത്തിലാണ് കമൽ എത്തുക എന്ന റിപ്പോർട്ടുകളുണ്ട്
ഈ വില്ലൻ തന്നെ ഷോ സ്റ്റീലർ; കൽക്കി ട്രെയ്‌ലർ റിലീസിന് പിന്നാലെ ചർച്ചയായി കമൽഹാസന്റെ മേക്കോവർ

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'കൽക്കി 2898 എഡി'. വലിയ താരനിര തന്നെ ഭാഗമാകുന്ന സിനിമയുടെ ട്രെയ്‌ലർ ഇന്നലെ പുറത്തുവിട്ടിരുന്നു. പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, ദീപിക പദുകോൺ, ദിഷ പഠാനി, ശോഭന ഉൾപ്പടെയുള്ളവർ ട്രെയ്ലറിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് കമൽഹാസന്റെ കഥാപാത്രമാണ്.

പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്‌ത് ഞെട്ടിക്കുന്ന മേക്കോവറിലാണ് താരം ട്രെയ്‌ലറിൽ വരുന്നത്. നിരവധിപ്പേരുണ്ടെങ്കിലും ട്രെയ്‌ലറിലെ ഷോ സ്റ്റീലർ ഈ കഥാപാത്രം തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്. സിനിമയിൽ വില്ലൻ വേഷത്തിലാണ് കമൽ എത്തുക എന്ന റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു കമൽ തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂർത്തിയാക്കിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമയിൽ ഏകദേശം 20 മിനിറ്റ് സമയമായിരിക്കും കമൽഹാസന്റെ കഥാപാത്രമുണ്ടാവുക എന്നാണ് സൂചന.

ഈ വില്ലൻ തന്നെ ഷോ സ്റ്റീലർ; കൽക്കി ട്രെയ്‌ലർ റിലീസിന് പിന്നാലെ ചർച്ചയായി കമൽഹാസന്റെ മേക്കോവർ
അടിച്ചു കയറി മമ്മൂട്ടി ടർബോ, പത്തൊൻപത് ദിവസംകൊണ്ട് കേരളത്തിൽ മാത്രം 20,000 ഷോകൾ

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം തമിഴകത്ത് നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂണ്‍ 27നാണ് റിലീസ് ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com