'റിയാസ് തന്നെ ചെയ്താൽ മതിയെന്ന് ആമിർ ഖാൻ പറഞ്ഞു'; ഗജിനിയിലെ കഥാപാത്രത്തെക്കുറിച്ച് റിയാസ് ഖാൻ

'നായിക, വില്ലൻ, പൊലീസ് ഓഫീസർ, ഈ മൂന്ന് കഥാപാത്രങ്ങളെയും മാറ്റരുതെന്ന് ആമിർ ഖാൻ പറഞ്ഞു'
'റിയാസ് തന്നെ ചെയ്താൽ മതിയെന്ന് ആമിർ ഖാൻ പറഞ്ഞു'; ഗജിനിയിലെ കഥാപാത്രത്തെക്കുറിച്ച് റിയാസ് ഖാൻ

നടൻ റിയാസ് ഖാന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നായിരുന്നു ഗജിനിയിലെ പൊലീസ് ഉദ്യോഗസ്ഥന്റേത്. സൂര്യ ചെയ്ത സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രത്തിന്റെ ഫ്ലാഷ്ബാക്ക് എന്തെന്ന് പ്രേക്ഷകർക്ക് മനസിലായത് റിയാസിന്റെ കഥാപാത്രത്തിലൂടെയാണ്. പിന്നീട് ഗജിനി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോഴും ആ പൊലീസ് കഥാപാത്രമായത് റിയാസ് ഖാൻ തന്നെയാണ്. ഇപ്പോഴിതാ ആ വേഷത്തെക്കുറിച്ച് റിപ്പോർട്ടർ ടിവിയുമായി സംസാരിക്കുകയാണ് നടൻ.

'രമണയിലാണ് എ ആർ മുരുഗദോസിനൊപ്പം ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ആ സമയം മുതൽ ഞങ്ങൾ തമ്മിൽ സൗഹൃദമായി. ഞാൻ എങ്ങനെ പെർഫോം ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയാം. അതിനാൽ തന്നെ ഞാൻ സ്വാഭാവികമായി ഗജിനിയുടെ ഭാഗമായി. രണ്ട് ശക്തരായ ആളുകൾ വേണം ആ രംഗത്തിന്. അങ്ങനെയാണ് സൂര്യയ്‌ക്കൊപ്പം ഗജിനിയിൽ അഭിനയിച്ചത്,' റിയാസ് ഖാൻ പറഞ്ഞു.

'റിയാസ് തന്നെ ചെയ്താൽ മതിയെന്ന് ആമിർ ഖാൻ പറഞ്ഞു'; ഗജിനിയിലെ കഥാപാത്രത്തെക്കുറിച്ച് റിയാസ് ഖാൻ
വീ ആർ വെയ്റ്റിംഗ്; മുരുഗദോസിന്റെ എസ്കെ 23ൽ വിദ്യുത് ജംവാൽ, 10 വർഷത്തിന് ശേഷം വീണ്ടും തമിഴിലേക്ക്

ഗജിനി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ ആമിർ ഖാനാണ് ആ കഥാപാത്രത്തിലേക്ക് തന്നെ പരിഗണിച്ചത്. ആ സിനിമയുടെ അണിയറപ്രവർത്തകർ ഹിന്ദി താരങ്ങളെ തന്നെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ റിയാസ് തന്നെ ചെയ്താൽ മതിയെന്ന് ആമിർ സാർ പറഞ്ഞു. നായിക, വില്ലൻ, പൊലീസ് ഓഫീസർ, ഈ മൂന്ന് കഥാപാത്രങ്ങളെയും മാറ്റരുതെന്ന് അദ്ദേഹം നിർബന്ധിച്ചതായും റിയാസ് ഖാൻ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com