വിജയ് ചിത്രത്തിലെ ഡിലീറ്റഡ് കോമഡി സീനുകൾ, വൈറലായി വീഡിയോ

വിജയ് തൻ്റേതായ ശരീരഭാഷയിൽ അതിമനോഹരമായി ഈ രംഗം അഭിനയിച്ചെങ്കിലും ഇത് സിനിമയിൽ ഉൾപ്പെടുത്താത്തത് ആരാധകരെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്
വിജയ് ചിത്രത്തിലെ ഡിലീറ്റഡ് കോമഡി സീനുകൾ, വൈറലായി വീഡിയോ

തമിഴിന് പുറമെ മലയാളത്തിലും ഇതര ഭാഷയിലും നിരവധി ആരാധകരുള്ള നടനാണ് വിജയ്. കോടിക്കണക്കിനു ആരാധകരുള്ള നടൻ വിജയ് അഭിനയം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക് ഇറങ്ങാൻ തയ്യാറെടുക്കുകയാണ്. തമിഴ്നാട് വെട്രി കഴകം എന്ന പാർട്ടി ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹം ആരംഭിച്ചു.

വിജയ് നായകനായി 2012-ൽ പുറത്തിറങ്ങിയ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു തുപ്പാക്കി. എആർ മുരുകദോസാണ് ചിത്രത്തിന്റെ സംവിധാനം. ഈ ചിത്രം വിജയ് ആരാധകർക്ക് എക്കാലത്തെയും പ്രിയപ്പെട്ടതാണ്. റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ഒരു കോമഡി രംഗം ഇൻ്റർനെറ്റിൽ വൈറലായിരിക്കുകയാണ്.

വിജയ് ചിത്രത്തിലെ ഡിലീറ്റഡ് കോമഡി സീനുകൾ, വൈറലായി വീഡിയോ
ഹോളിവുഡ് വൈബിൽ അമൽ നീരദിന്റെ പുതിയ പടം, ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

കരകടക്കാരൻ എന്ന ചിത്രത്തിലെ കൗണ്ഡമണി-സെന്തിൽ കോമഡി രാഗമാണ് വിജയ് അനുകരിക്കുന്നത്. വിജയ് തൻ്റേതായ ശരീരഭാഷയിൽ അതിമനോഹരമായി ഈ രംഗം അഭിനയിച്ചെങ്കിലും ഇത് സിനിമയിൽ ഉൾപ്പെടുത്താത്തത് ആരാധകരെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം വിജയ്‌യുടെ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു തുപ്പാക്കി. കലൈപുലി താണു നിർമ്മിച്ച ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ഹാരിസ് ജയരാജാണ്. ചിത്രം 125 കോടി രൂപയോളമാണ് നേടിയത്. കാജൽ അഗർവാൾ വിജയ് ജോഡിയിൽ വന്ന ചിത്രത്തിൽ സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് നടൻ എത്തിയത്. ജയറാമും ചിത്രത്തിൽ എത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com