'ടര്‍ബോ'യുടെ അവസാന ശബ്ദമായ വിജയ് സേതുപതി; നന്ദി പറഞ്ഞ് മമ്മൂട്ടി

ടര്‍ബോയ്ക്ക് രണ്ടാം ഭാഗത്തിന് സ്കോപ് കാണിക്കുന്ന അവസാന രംഗത്തിന്റെ ഹൈലൈറ്റ് പക്ഷെ മമ്മൂട്ടിയായിരുന്നില്ല
'ടര്‍ബോ'യുടെ അവസാന ശബ്ദമായ വിജയ് സേതുപതി; നന്ദി പറഞ്ഞ് മമ്മൂട്ടി

തിയേറ്ററില്‍ മികച്ച നേട്ടം കൊയ്ത മമ്മൂട്ടി ചിത്രമാണ് 'ടര്‍ബോ'. പ്രായത്തെ ഭേദിക്കുന്ന മമ്മൂട്ടിയുടെ മാസ് ഫൈറ്റ് തന്നെയായിരുന്നു പ്രേക്ഷകരെ തുടക്കം മുതല്‍ അവസാനം വരെ പിടിച്ചിരുത്തിയത്. ചിത്രത്തില്‍ കാണികളെ ആകാംക്ഷയില്‍ നിര്‍ത്തിയ രംഗമാണ് ക്ലൈമാക്സ്. ടര്‍ബോയുടെ രണ്ടാം ഭാഗത്തിന് പ്രതീക്ഷ നല്‍കുന്ന അവസാന രംഗത്തിന്റെ ഹൈലൈറ്റ് പക്ഷെ മമ്മൂട്ടിയല്ല, പകരം ശബ്ദം നല്‍കിയ വിജയ് സേതുപതിയായിരുന്നു.

ഇപ്പോഴിതാ വിജയ് സേതുപതിക്ക് നന്ദി അറിയിക്കുകയാണ് മെഗാസ്റ്റാര്‍. സിനിമയുടെ ഭാഗമായതില്‍ പ്രിയപ്പെട്ട വിജയ് സേതുപതിക്ക് നന്ദി എന്നാണ് താരം ഒരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. സിനിമയുടെ സ്പോയിലര്‍ കണക്കിലെടുത്താണ് ഇതുവരെയും വിജയ് സേതുപതിയുടെ പേര് പരാമര്‍ശിക്കാതിരുന്നത്. മമ്മൂട്ടിയുടെ പോസ്റ്റിന് വന്ന കമന്റുകള്‍ ഇങ്ങനെ, 'ജോസച്ചായന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്നു, ടര്‍ബോ 2നായി കാത്തിരിക്കുന്നു'.

മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com