ഇന്നും ആളുകൾ വന്ന് എന്റെ കാൽക്കൽ വീഴും, ഞാൻ ദൈവമല്ല കലാകാരനായി മാത്രം അംഗീകരിക്കണം: റിഷബ് ഷെട്ടി

'ഞാൻ ഒരു നടൻ മാത്രമാണ്. കാന്താരയിൽ നിങ്ങൾ കണ്ടത് ഞാൻ ചെയ്ത ഒരു കഥാപാത്രം മാത്രമാണ്. അല്ലാതെ ഞാൻ ദൈവമല്ല'

dot image

സിനിമയിലെ കഥാപാത്രം പ്രേക്ഷകനില് എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനുദാഹരണമാണ് അഭിനേതാവിനെ ആ കഥാപാത്രമായി യാഥാർത്ഥ ജിവിതത്തിലും ആരാധിക്കുക എന്നത്. 2022-ൽ റിഷബ് ഷെട്ടി സംവിധാനം ചെയ്ത അഭിനയിച്ച 'കാന്താര' എന്ന ചിത്രത്തിൽ ദൈവ എന്ന ദൈവീക രൂപമായുള്ള താരത്തിന്റെ പെർഫോമൻസ് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരെ ഏറെ സ്വാധീനിച്ചിരുന്നു. സിനിമയുടെ വിജയത്തിന് ശേഷം റിഷബ് ഷെട്ടിയായല്ല, ദൈവയായി തന്നെ താരത്തെ ആരാധിച്ചവരും കുറച്ചല്ല. അത്തരത്തിൽ പ്രേക്ഷകർ തന്നോട് കാണിക്കുന്ന ആരാധനയെ കുറിച്ച് സംസാരിക്കുകയാണ് റിഷബ് ഷെട്ടി.

കന്താര റിലീസായിട്ട് രണ്ട് വർഷത്തിനടുത്തായി. പല പരിപാടികൾക്ക് പോകുമ്പോഴും ഇപ്പോഴും ആളുകൾ വന്ന് എൻ്റെ കാൽക്കൽ വീഴുകയും ബഹുമാനത്തോടെ തൊഴുകയും ചെയ്യാറുണ്ട്. ഇത് കാണുമ്പോൾ എന്താണ് പറയേണ്ടത് എന്ന് എനിക്ക് പലപ്പോഴും അറിയാത്ത അവസ്ഥയാണ്. ഞാൻ ഒരു ദൈവിക അസ്തിത്വമല്ല, ഒരു നടൻ മാത്രമാണ്. കാന്താരയിൽ നിങ്ങൾ കണ്ടത് ഞാൻ ചെയ്ത ഒരു കഥാപാത്രം മാത്രമാണ്. ആ ദൈവ ഞാനല്ല. എനിക്ക് സ്നേഹം നൽകിയതിന് ദൈവങ്ങളോടും ആളുകളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്നാൽ എന്നെ ഒരു കലാകാരനായി തന്നെ പരിഗണിക്കുക. ഭക്തി ദൈവങ്ങളായിരിക്കട്ടെ, നടൻ ഒരഭിമുഖത്തിൽ പറഞ്ഞു.

കാന്താര സിനിമയിലെ ദൈവ എന്ന വേഷമിടാൻ മാനസികമായും ശാരീരികമായും താരം നടത്തിയിരുന്ന തായാറെടുപ്പുകൾ ശ്രദ്ധേയമായിരുന്നു. സിനിമയുടെ ഷൂട്ടിന് ഒരു മാസം മുൻപ് തന്നെ പൂർണമായും മാംസാഹാരം ഉപേക്ഷിക്കുകയും വ്രതമെടുക്കുകയും ചെയ്തിരുന്നു. ചെരുപ്പിടാതെയാണ് ചിത്രീകരണം അവസാനിക്കും വരെയും താരം നടന്നത്. അതേസമയം, 'കാന്താര ചാപ്റ്റർ 1'ന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായി. ഇനി ബാംഗ്ലൂളിരിൽ സിനിമയുടെ ഒരു ചെറിയ ഭാഗവും കൂടി ചിത്രീകരിക്കാൻ ബാക്കിയുണ്ടെന്ന് താരം പറഞ്ഞു.

'തിരഞ്ഞെടുപ്പില് ജയിച്ചാൽ ശരിയായി ജീവിക്കാൻ കഴിയില്ല'; മമ്മൂട്ടിയുടെ ഉപദേശത്തെപ്പറ്റി സുരേഷ് ഗോപി
dot image
To advertise here,contact us
dot image