'ലാസ്റ്റ് ഡാൻസി'ന് ഒരുങ്ങി ടോം ഹാർഡി; വെനം 3 ട്രെയ്‌ലർ

ഈ വർഷം ഒക്ടോബർ 25 നാണ് വെനം 3 റിലീസ് ചെയ്യുന്നത്
'ലാസ്റ്റ് ഡാൻസി'ന് ഒരുങ്ങി ടോം ഹാർഡി; വെനം 3 ട്രെയ്‌ലർ

അമേരിക്കൻ സൂപ്പർഹീറോ ചിത്രമായ വെനത്തിന്റെ മൂന്നാം ഭാഗമായ വെനം ദി ലാസ്റ്റ് ഡാൻസിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. മാർവൽ എന്റർടെയ്ൻമെന്റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ആക്ഷനും കോമഡിയും നിറഞ്ഞ ചിത്രമായിരിക്കും വെനം 3 എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ.

വെനം ട്രിലജിയുടെ അവസാന ചിത്രമാണ് വെനം ദി ലാസ്റ്റ് ഡാൻസ്. 2018 ലായിരുന്നു വെനത്തിന്റെ ആദ്യചിത്രം റിലീസ് ചെയ്തത്. 2021 ലാണ് രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയത്. ഇരുഭാഗങ്ങളും ചേർന്ന് ആഗോളതലത്തിൽ 1.3 ബില്യൺ ഡോളറാണ് നേടിയത്.

ഈ വർഷം ഒക്ടോബർ 25 നാണ് വെനം 3 റിലീസ് ചെയ്യുന്നത്. ടോം ഹാർഡി നായകനാകുന്ന ചിത്രത്തിൽ ചിവെറ്റെൽ എജിയോഫോർ, ജൂനോ ടെമ്പിൾ, റൈസ് ഇഫാൻസ്, പെഗ്ഗി ലു, അലന്ന ഉബാച്ച്, സ്റ്റീഫൻ ഗ്രഹാം തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'ലാസ്റ്റ് ഡാൻസി'ന് ഒരുങ്ങി ടോം ഹാർഡി; വെനം 3 ട്രെയ്‌ലർ
അതേ നല്ല തിരക്കഥയും മേക്കിങ്ങും തന്നെയാണ് തലവൻ; 10 ദിവസം കൊണ്ട് 15 കോടി നേടി ജിസ് ജോയ് ചിത്രം

ഹാർഡിയുടെയും മാർസെലിൻ്റെയും കഥയെ അടിസ്ഥാനമാക്കി കെല്ലി മാർസെലുൻറെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. അവി അരാദ്, മാറ്റ് ടോൾമാച്ച്, ആമി പാസ്കൽ, കെല്ലി മാർസൽ, ടോം ഹാർഡി, ഹച്ച് പാർക്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com