'മകളില്ലാത്ത ആദ്യ പിറന്നാൾ'; ആഘോഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇളയരാജ

'ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം'
'മകളില്ലാത്ത ആദ്യ പിറന്നാൾ'; ആഘോഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇളയരാജ

ഇന്ത്യൻ സംഗീത ലോകത്ത് പകരം വെയ്ക്കാനില്ലാത്ത സംഭാവനകൾ നൽകിയ ഇളയരാജയ്ക്ക് ഇന്ന് 80 വയസ് തികയുകയാണ്. ഇളരാജയുടെ സംഗീതത്തെ ഹൃദയത്തോട് ചേർത്തുവച്ച ആരാധകരും സഹപ്രവർത്തകരും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ ആ ആഘോഷങ്ങളിൽ ഇക്കൊല്ലം ഇളയരാജയ്ക്ക് പങ്കുചേരാനാകില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഇക്കൊല്ലം സംഭവിച്ചു എന്നത് തന്നെയാണ് അതിന് കാരണം.

ഗായികയും സംഗീത സംവിധായികയും തന്റെ മകളുമായ ഭവതാരിണിയുടെ വിയോഗത്തിൽ നിന്ന് കരകയറാൻ തനിക്ക് സാധിച്ചിട്ടില്ല എന്നാണ് ഇളയരാജ പറയുന്നത്. അതുകൊണ്ടുതന്നെ ഈ പിറന്നാൾ തനിക്ക് സന്തോഷം നൽകുന്നില്ല എന്നും അദ്ദഹം സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ടു പറഞ്ഞു.

ജനുവരി 25-നാണ് ഭവതാരിണി തന്റെ 47-ാം വയസിൽ സംഗീത ലോകത്തോട് വിടപറഞ്ഞത്. അർബുദ ബാധിതയായിരുന്ന ഗായിക ശ്രീലങ്കയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിക്കുന്നത്. 1976ൽ ചെന്നൈയിൽ ജനിച്ച ഭവതാരിണി ബാല്യകാലത്തു തന്നെ ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയിരുന്നത് തന്റെ പിതാവിൽ നിന്നു തന്നെയായിരുന്നു.

'രാസയ്യ' എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണ് പിന്നണി ഗാനരംഗത്ത് ഭവതാരിണി ചുവടുവച്ചത്. 2002ല്‍ രേവതി സംവിധാനം ചെയ്ത 'മിത്ര്, മൈ ഫ്രണ്ട്' എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് 'ഫിര്‍ മിലേംഗെ' ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കു സംഗീതം നല്‍കി.

'മകളില്ലാത്ത ആദ്യ പിറന്നാൾ'; ആഘോഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇളയരാജ
ബോളിവുഡിനെ തട്ടിയെടുത്ത് ഈ താരറാണിമാര്‍; ക്രൂവിന് ഒടിടിയിലും വൻ സ്വീകാര്യത

Related Stories

No stories found.
logo
Reporter Live
www.reporterlive.com