വരവറിയിച്ച് ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും, 'നടന്ന സംഭവം' റിലീസ് തീയതി പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ മികച്ച പ്രതികരങ്ങൾ ഏറ്റുവാങ്ങി പ്രദർശനം തുടരുന്ന തലവനാണ് ബിജു മേനോന്റെ ഒടുവിലെത്തിയ ചിത്രം
വരവറിയിച്ച്  ബിജു മേനോനും  സുരാജ് വെഞ്ഞാറമൂടും, 'നടന്ന സംഭവം' റിലീസ് തീയതി പ്രഖ്യാപിച്ചു

ബിജു മേനോൻ- സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ ഡ്രാമയായ 'നടന്ന സംഭവ'ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ജോണി ആന്റണി, ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ലാലു അലക്സ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു വില്ല കമ്യൂണിറ്റിയും അതിനകത്ത് നടക്കുന്ന രസരകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രത്തെ സുരാജും അവതരിപ്പിക്കുന്നു.

അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാജേഷ് ​ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ. ഉണ്ണി എന്ന കഥാപത്രത്തെ ബിജുമേനോനാണ് അവതരിപ്പിക്കുന്നത്. അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. കേരളത്തിൽ ഇരുന്നൂറോളം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ഒരു മെക്സിക്കൻ അപാരത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ വരുന്ന ചിത്രമാണ് ഇത്.

വരവറിയിച്ച്  ബിജു മേനോനും  സുരാജ് വെഞ്ഞാറമൂടും, 'നടന്ന സംഭവം' റിലീസ് തീയതി പ്രഖ്യാപിച്ചു
ഈണങ്ങളുടെ ഇളയരാജ, അവസാനിക്കാത്ത പാട്ടൊഴുക്ക്, സംഗീത മാന്ത്രികന് ഇന്ന് പിറന്നാൾ

തിയേറ്ററുകളിൽ മികച്ച പ്രതികരങ്ങൾ ഏറ്റുവാങ്ങി പ്രദർശനം തുടരുന്ന തലവനാണ് ബിജു മേനോന്റെ ഒടുവിലെത്തിയ ചിത്രം. രണ്ടു വ്യത്യസ്ത റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പ്രതികരണത്തിനൊത്ത് സ്ക്രീൻ കൗണ്ടും തിയറ്ററുകളിൽ കൂട്ടിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com