

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. കഴിഞ്ഞ കുറച്ച് കാലങ്ങളായി അത്ര നല്ല സമയമല്ലായിരുന്നു നിവിന്. എന്നാൽ സർവ്വം മായ എന്ന സിനിമയിലൂടെ നടൻ വമ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റമാണ് സിനിമ ഉണ്ടാക്കുന്നത്. നിവിൻ കംബാക്ക് അടിച്ചു എന്നാണ് എല്ലാവരും സോഷ്യൽ മീഡിയയിലൂടെ കുറിക്കുന്നത്. 2026 ൽ വമ്പൻ സിനിമകളാണ് നിവിന്റേതായി പുറത്തിറങ്ങാനുള്ളത്.
അരുൺ വർമ്മ സംവിധാനം ചെയ്യുന്ന 'ബേബി ഗേൾ' ആണ് നിവിൻ നായകനായി എത്തുന്ന അടുത്ത സിനിമ. ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന സിനിമ ജനുവരിയിൽ തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. സുരേഷ് ഗോപി ചിത്രം ഗരുഡന് ശേഷം അരുൺ ഒരുക്കുന്ന സിനിമയാണിത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് സിനിമ നിർമിക്കുന്നത്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നായികയായി എത്തുന്നത് ലിജോ മോൾ ആണ്.

വീണ്ടും നയൻതാര-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഡിയർ സ്റ്റുഡന്റ്സും ആരാധകർ കാത്തിരിക്കുന്ന സിനിമയാണ്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. ചിത്രം ഫെബ്രുവരിയിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

ക്രിസ്റ്റഫർ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന അടുത്ത സിനിമയിലും നായകൻ നിവിൻ ആണ്. ഒരു ബിഗ് ബജറ്റ് പൊളിറ്റിക്കൽ സിനിമയായി ഒരുങ്ങുന്ന ചിത്രം ഏപ്രിലിൽ തിയേറ്ററിൽ എത്തും. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമയുടെ ടൈറ്റിലും മറ്റു വിവരങ്ങളും ഉടൻ പുറത്തുവരും. പ്രേമം, നേരം എന്നീ സിനിമകൾക്ക് ശേഷം വീണ്ടും നിവിൻ പോളി-അൽഫോൺസ് പുത്രൻ കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഫെബ്രുവരിയിൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

പ്രേമലു എന്ന വമ്പൻ ഹിറ്റിന് ശേഷം ഗിരീഷ് എഡി ഒരുക്കുന്ന ബത്‌ലഹേം കുടുംബ യൂണിറ്റിൽ നിവിൻ ആണ് നായകൻ. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ചിത്രം 2026 ഓണത്തിന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മമിത ബൈജു ആണ് സിനിമയിലെ നായിക. പ്രേമലുവിന് തിരക്കഥയൊരുക്കിയ ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെയും രചന നിര്‍വഹിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ഇതിന് പുറമേ തമിഴ് ചിത്രം ബെൻസും നിവിന്റേതായി അടുത്ത വർഷം പുറത്തിറങ്ങും.
#NivinPauly 📈🔥Upcoming Movies And Release ❤️
— ITZ.AK (@itzak2010) December 28, 2025
Baby Girl -January 2026
Dear Students (Cameo)-February 2026
B Unnikrishnan movie -March/April 2026
Benz (Tamil) - 2026 Release
Bathleham Kudumba Unit And Alphonse Puthren Film Shooting start soon 😍❤#SarvamMaya 👻 Thooku💥 pic.twitter.com/oyKSj4lCVt

രാഘവ ലോറൻസ് നായകനായി എത്തുന്ന സിനിമയിൽ നിവിൻ പോളി ആണ് വില്ലനായി എത്തുന്നത്. സിനിമയിൽ വാൾട്ടർ എന്ന വില്ലനെയാണ് നടൻ അവതരിപ്പിക്കുന്നത്. നന്മയുടെ ഒരു സൈഡും ഇല്ലാത്ത ഒരു വില്ലൻ വേഷം ചെയ്യണം എന്നത് തന്റെ ആഗ്രഹമായിരുന്നു എന്നും അത്തരത്തിൽ ഒരു റോൾ ആണ് ബെൻസിലേതെന്നും നിവിൻ നേരത്തെ പറഞ്ഞിരുന്നു.
Content Highlights: Girish AD, lokesh kanakaraj, alphonse puthren upcoming movies of nivin pauly