മമ്മൂട്ടിയുടെ അടിയിൽ അമ്പരന്ന് കർണാടകയും തമിഴ്നാടും; കളക്ഷനിൽ കുതിച്ച് ടർബോ

ടർബോ 17.3 കോടിയാണ് ആദ്യ ദിനം ആഗോളതലത്തിൽ സ്വന്തമാക്കിയത്.
മമ്മൂട്ടിയുടെ അടിയിൽ അമ്പരന്ന് കർണാടകയും തമിഴ്നാടും; കളക്ഷനിൽ കുതിച്ച് ടർബോ

മമ്മൂട്ടിയുടെ മാസ് എന്റർടെയ്നർ ഇടി പടം 'ടർബോ' കുതിപ്പിൽ തന്നെ. സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് കേരളത്തില്‍ നിന്ന് ടര്‍ബോ ആദ്യ എട്ട് ദിനങ്ങളില്‍ നേടിയത് 25.4 കോടിയാണ്. കേരളം കഴിഞ്ഞാല്‍ ഏറ്റവുമധികം കളക്ഷന്‍ വന്നത് കര്‍ണാടകത്തില്‍ നിന്നാണ്. 2.25 കോടിയാണ് കര്‍ണാടക കളക്ഷന്‍. തമിഴ്നാട്ടില്‍ നിന്ന് ഒരു കോടിയും മറ്റെല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി 85 ലക്ഷവുമാണ് ചിത്രം നേടിയിരിക്കുന്നത്.

വമ്പൻ സ്ക്രീൻ കൗണ്ടുമായാണ് ചിത്രം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാർക്കറ്റുകളിലും മെയ് 23 ന് റിലീസ് ചെയ്തത്. ഇതര സംസ്ഥാനങ്ങളിൽ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. 17.3 കോടിയാണ് ചിത്രം ആദ്യ ദിനം ആഗോളതലത്തിൽ സ്വന്തമാക്കിയത്. ചിത്രം പ്രീ സെയിലിലും മികച്ച കളക്ഷന്‍ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലൊരുങ്ങിയ അഞ്ചാമത്തെ ചിത്രമാണ് ടർബോ.

മമ്മൂട്ടിയുടെ അടിയിൽ അമ്പരന്ന് കർണാടകയും തമിഴ്നാടും; കളക്ഷനിൽ കുതിച്ച് ടർബോ
'നാൻ വീഴ്‍വേൻ എൻട്ര് നിനയ്ത്തായോ...' അവ‍‍ർ വീണ്ടും ഒന്നിക്കുന്നു...; പങ്കുവെച്ച് കാർത്തിക് സുബ്ബരാജ്

മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തിയ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com