ദുൽഖർ സൽമാൻ-വെങ്കട് അട്ലൂരി ചിത്രം 'ലക്കി ഭാസ്‌കർ'; റിലീസ് തീയതി പ്രഖ്യാപിച്ചു

തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ലക്കി ഭാസ്‌കർ'
ദുൽഖർ സൽമാൻ-വെങ്കട് അട്ലൂരി ചിത്രം 'ലക്കി ഭാസ്‌കർ'; റിലീസ് തീയതി പ്രഖ്യാപിച്ചു

ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളം, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിൽ മികച്ച പ്രകടനങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ദുൽഖർ അവിശ്വാസനീയമായ ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രമായ ' ലക്കി ഭാസ്കറിൽ' എത്തി നിൽക്കുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചതുമുതൽ ആരാധകർക്കായി അപ്‌ഡേറ്റുകൾ എപ്പോഴും നൽകാൻ ടീമിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 2024 സെപ്റ്റംബർ 27ന് ചിത്രം തിയേറ്ററുകളിലെത്തും.

തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ലക്കി ഭാസ്‌കർ'. സിതാര എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീകാര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

മീനാക്ഷി ചൗധരി ചിത്രത്തിൽ നായികയായി എത്തുന്നു. ജി വി പ്രകാശ് കുമാർ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നു. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നവീൻ നൂലി എഡിറ്റിങ്ങും നിർവഹിക്കുന്നു.

ദുൽഖർ സൽമാൻ-വെങ്കട് അട്ലൂരി ചിത്രം 'ലക്കി ഭാസ്‌കർ'; റിലീസ് തീയതി പ്രഖ്യാപിച്ചു
'ടെൻഷനില്ലേ...'; പൊളിച്ചടുക്കാൻ ഒരുങ്ങി നാദിർഷായും ടീമും, വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി ട്രെയ്‌ലർ

ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ടീസർ കണ്ടതോടെ ചിത്രത്തിനായി ആവേശത്തിലാണ് ആരാധകർ. അവസാന ഘട്ട ചിത്രീകരണത്തിലാണ് ചിത്രം എത്തി നിൽക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തും. പി ആർ ഒ - ശബരി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com