അടിച്ചു കേറി വാ...; എമ്പുരാനിൽ അർജുൻ ദാസും

കൈതി, മാസ്റ്റർ, വിക്രം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് അർജുൻ ദാസ്
അടിച്ചു കേറി വാ...; എമ്പുരാനിൽ അർജുൻ ദാസും

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുകയാണ്. ഇപ്പോഴിതാ സിനിമയിൽ തമിഴ് താരം അർജുൻ ദാസും ഭാഗമാകുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

എമ്പുരാനിലെ നടന്റെ കഥാപാത്രത്തെക്കുറിച്ചുളള വിവരങ്ങൾ ലഭ്യമല്ല. കൈതി, മാസ്റ്റർ, വിക്രം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് അർജുൻ ദാസ്. നടന്റെ ആദ്യ മലയാളം ചിത്രമായിരിക്കും എമ്പുരാൻ.

2019 ല്‍ 'ലൂസിഫര്‍' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഫാസില്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകും. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂടും ഷൈൻ ടോം ചാക്കോയും ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാ​ഗ്രണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com