ബിരിയാണിക്ക് ശേഷം 'തിയേറ്ററു'മായി സജിൻ ബാബു; ഗംഭീര പ്രകടനം ഉറപ്പ് നൽകി റിമ കല്ലിങ്കൽ

ചിത്രീകരണം വർക്കലയിലും പരിസരങ്ങളിലുമായി പൂർത്തിയായി
ബിരിയാണിക്ക് ശേഷം 'തിയേറ്ററു'മായി സജിൻ ബാബു; ഗംഭീര പ്രകടനം ഉറപ്പ് നൽകി റിമ കല്ലിങ്കൽ

അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ നേടിയ ബിരായാണിക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'തിയേറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ റിമ കല്ലിങ്കൽ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അൻജന- വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പും വി എ ശ്രീകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിച്ച ‘തെക്ക് വടക്ക്’ എന്ന സിനിമയ്ക്കു ശേഷം അൻജന- വാർസ് നിർമിക്കുന്ന സിനിമയാണിത്. ചിത്രീകരണം വർക്കലയിലും പരിസരങ്ങളിലുമായി പൂർത്തിയായി.

സരസ ബാലുശ്ശേരി, ഡൈൻ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്മി പത്മ, മീന രാജൻ, ആർജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കൾ.

ബിരിയാണിക്ക് ശേഷം 'തിയേറ്ററു'മായി സജിൻ ബാബു; ഗംഭീര പ്രകടനം ഉറപ്പ് നൽകി റിമ കല്ലിങ്കൽ
ഇതൊക്കെ വലിയ കാര്യമാണോ? കാർ ചെയ്‌സിൽ ഞെട്ടിച്ച് മമ്മൂട്ടി; ടർബോ ബിടിഎസ്

ക്യാമറ: ശ്യാമപ്രകാശ് എം എസ്, എഡിറ്റിങ്: അപ്പു എൻ ഭട്ടതിരി, സിങ്ക് സൗണ്ട്: ഹരികുമാർ മാധവൻ നായർ, മ്യൂസിക്: സയീദ് അബ്ബാസ്, ആർട്ട്: സജി ജോസഫ്, കോസ്റ്റ്യും: ഗായത്രി കിഷോർ, വിഎഫ്എക്സ്: പ്രശാന്ത് കെ നായർ, പ്രോസ്തെറ്റിക് –മേക്കപ്പ്: സേതു ശിവാനന്ദൻ ആശ് അഷ്റഫ്, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ഉണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അജിത്ത് സാഗർ, ഡിസൈൻ: പുഷ്360.

Related Stories

No stories found.
logo
Reporter Live
www.reporterlive.com