'എന്റെ ആനന്ദ് ഏട്ടന് ഗൾഫിൽ നല്ല ഫാൻസാ...' കോടികൾ വാരിക്കൂട്ടി ഗുരുവായൂരമ്പല നടയില്‍

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഗുരുവായൂരമ്പല നടയില്‍
'എന്റെ ആനന്ദ് ഏട്ടന് ഗൾഫിൽ നല്ല ഫാൻസാ...' കോടികൾ വാരിക്കൂട്ടി ഗുരുവായൂരമ്പല നടയില്‍

പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ആ കയ്യടികൾ സിനിമയുടെ കളക്ഷനിലും പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ റിപ്പോർട്ട്. ഗള്‍ഫിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്. ഗള്‍ഫില്‍ ഗുരുവായൂരമ്പല നടയില്‍ 13.80 കോടി രൂപയാണ് നേടിയത്.

കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ ആദ്യ ദിനം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ. 30 കോടിയിലധികമാണ് ആഗോളതലത്തിൽ ഗുരുവായൂരമ്പല നടയില്‍ നേടിയിരിക്കുന്നത്.

'എന്റെ ആനന്ദ് ഏട്ടന് ഗൾഫിൽ നല്ല ഫാൻസാ...' കോടികൾ വാരിക്കൂട്ടി ഗുരുവായൂരമ്പല നടയില്‍
വർമ്മ സാറേ,പോരിന് ആള് കൂടും; 2000 ജൂനിയർ ആർട്ടിസ്റ്റുകൾ, എമ്പുരാനില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളും

അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com