ഇത്രയും ധീരമായി ഒരു സിനിമ ഒരുക്കാൻ അസാധാരണ ധൈര്യം വേണം;ഹൃദയഹാരിയായ പ്രണയകഥയെ കുറിച്ച് ആയിഷ സംവിധായകൻ

'കണ്ട്‌ തുടങ്ങി നമ്മൾ സുരേശന്റെയും സുമലതയുടെയും ലോകത്ത്‌ ഒരിക്കലെത്തിയാൽ, പിന്നെ നമ്മൾ കാണുന്നത്‌ മലയാളത്തിലെ ഒരു മാസ്റ്റർപീസ്‌ ആയിരിക്കും'
ഇത്രയും ധീരമായി ഒരു സിനിമ ഒരുക്കാൻ അസാധാരണ ധൈര്യം വേണം;ഹൃദയഹാരിയായ പ്രണയകഥയെ കുറിച്ച് ആയിഷ സംവിധായകൻ

മലയാളത്തിലെ ആദ്യത്തെ സ്പിൻ ഓഫ് ചിത്രം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യെ കുറിച്ച് ആയിഷ സംവിധായകൻ ആമിർ പള്ളിക്കൽ. എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് എന്നും വെറുതെ രസിച്ചിരുന്ന് കണ്ടേക്കാം എന്ന നിലക്കല്ലാതെ സിനിമയുടെ തുടക്കത്തിൽ ഒരൽപ്പം കൂടി ശ്രദ്ധ അർഹിക്കുന്ന സിനിമയാണിതെന്നും ആമിർ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു സംവിധായകൻ പോസ്റ്റ് പങ്കുവെച്ചത്.

മലയാളത്തിൽ മുമ്പ്‌ സംഭവിച്ചിട്ടില്ലാത്ത, ഒരുപക്ഷെ ഇനി സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു സിനിമ മാജിക്ക്‌ ആണ്‌ "സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ". ഒരു സിനിമ വിദ്യാർത്ഥി എന്ന നിലയ്ക്ക്‌ ഈ ചിത്രം തന്ന സംതൃപ്തി പറഞ്ഞറിയിക്കാൻ കഴിയുന്നതിലുമപ്പുറമാണ്‌. വെറുതെ രസിച്ചിരുന്ന് കണ്ടേക്കാം എന്ന നിലക്കല്ലാതെ സിനിമയുടെ തുടക്കത്തിൽ ഒരൽപ്പം കൂടി ശ്രദ്ധ അർഹിക്കുന്ന സിനിമയാണിത്‌. കണ്ട്‌ തുടങ്ങി നമ്മൾ സുരേശന്റെയും സുമലതയുടെയും ലോകത്ത്‌ ഒരിക്കലെത്തിയാൽ, പിന്നെ നമ്മൾ കാണുന്നത്‌ മലയാളത്തിലെ ഒരു മാസ്റ്റർപീസ്‌ ആയിരിക്കും!. രാജേഷ്‌ മാധവൻ എന്ന നടന്റെ അസാധ്യ പ്രകടനം.

കട്ടക്ക്‌ കൂടെ നിന്ന് ചിത്രയും ഒപ്പം ഒരുകൂട്ടം കലാകാരന്മാരുടെ മികച്ച പെർഫോമൻസും. സിനിമയിലെ രാഷ്ട്രീയം വായിച്ചെടുക്കുന്നതിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായേക്കാം. പക്ഷെ സിനിമ എന്നർത്ഥത്തിൽ സമീപകാലത്ത്‌ ഇത്രയ്ക്കും തൃപ്തി നൽകിയ ഒരു സിനിമയില്ല! മ്യൂസിക്കും ആർട്ടും കോസ്റ്റ്യൂമും അങ്ങനെ എല്ലാ ഡിപ്പർട്ട്മെന്റും!! ഇത്രയും ധീരമായി ഒരു സിനിമ ഒരുക്കുക എന്നതിന്‌ അസാധരണമായ ധൈര്യം വേണം... എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന്.

രാജേഷ് മാധവൻ, ചിത്ര നായർ എന്നിവർ ടൈറ്റിൽ റോളിലെത്തിയ ചിത്രം രതീഷ് ബാലകൃഷ്ണ പോതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ സ്പിൻ ഓഫാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ രചനയും രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ്.

മലയാള സിനിമയിൽ വീണ്ടും ഇരിങ്ങാലക്കുട ട്രെൻഡ്; ഫഹദ് വൈറലാക്കിയ കരിങ്കാളിക്ക് പിന്നിൽ ഇവർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com