ഒറ്റയ്ക്ക് വരുന്നെടാ...; ധനുഷിന്റെ 'രായൻ' എത്തുന്നത് എതിരാളികൾ ഇല്ലാതെ

കമൽ ഹാസൻ-ശങ്കർ ടീം ഒന്നിക്കുന്ന ഇന്ത്യൻ 2ന്റെ റിലീസ് നീട്ടിയ സാഹചര്യത്തിലാണ് രായൻ ജൂണിലെത്തുന്നത്
ഒറ്റയ്ക്ക് വരുന്നെടാ...; ധനുഷിന്റെ 'രായൻ' എത്തുന്നത് എതിരാളികൾ ഇല്ലാതെ

തെന്നിന്ത്യൻ താരം ധനുഷിന്റെ 50-ാം ചിത്രം എന്നതിനാൽ തന്നെ 'രായന്' മേൽ വലിയ ഹൈപ്പുണ്ട്. സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് ഈ അടുത്താണ് നടന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന രായൻ ഈ ജൂൺ 13 ന് റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

കമൽ ഹാസൻ-ശങ്കർ ടീം ഒന്നിക്കുന്ന ഇന്ത്യൻ 2ന്റെ റിലീസ് നീട്ടിയ സാഹചര്യത്തിലാണ് രായൻ ജൂണിലെത്തുന്നത് എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് സൂചന.

ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. സൺ പിച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ഒറ്റയ്ക്ക് വരുന്നെടാ...; ധനുഷിന്റെ 'രായൻ' എത്തുന്നത് എതിരാളികൾ ഇല്ലാതെ
'നിങ്ങളുടെ സ്നേഹത്തിന്റെ ഭാഗമായ ഞങ്ങൾ ഭാഗ്യം ചെയ്തവർ';മാതാപിതാക്കൾക്ക് ഡിക്യുവിന്റെ വിവാഹവാർഷിക ആശംസ

എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com