'ആ റൊൾ 18 വർഷം മുൻപ് രേഖ ചെയ്യാനിരുന്നത്'; 'ഹീരാമണ്ടി'യിലെ കഥാപാത്രത്തെ കുറിച്ച് മനീഷ കൊയ്‍രാള

'രേഖ ഒരു ദേവതയാണ്, കവിതയാണ്'
'ആ റൊൾ 18 വർഷം മുൻപ് രേഖ ചെയ്യാനിരുന്നത്'; 'ഹീരാമണ്ടി'യിലെ കഥാപാത്രത്തെ കുറിച്ച് മനീഷ കൊയ്‍രാള

സഞ്ജയ് ലീല ബൻസാലിയുടെ വെബ് സീരീസ് 'ഹീരാമണ്ടി: ദ ഡയമണ്ട് ബസാർ' മികച്ച പ്രതികരണങ്ങളുമായി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് തുടരുകയാണ്. സീരീസിലെ മനീഷ കൊയ്‍രാളയുടെ പ്രകടനത്തിന് നിരവധി അഭിനന്ദനങ്ങളാണ് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. എന്നാൽ നടിയുടെ കഥാപാത്രം 18 വർഷങ്ങൾക്ക് മുൻപ് ബോളിവുഡിന്റെ എവർഗ്രീൻ നായിക രേഖയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇതേ കുറിച്ച് സംസാരിക്കുകയാണ് മനീഷ കൊയ്‍രാള. ഈയടുത്ത് ഫിൽമിഗ്യാനിന് നൽകിയ അഭിമുഖത്തിലായിരന്നു നടിയുടെ പ്രതികരണം.

'18-20 വർഷം മുമ്പ് രേഖ ജിയെ ഈ കഥാപാത്രത്തിനായി സമീപിച്ചിരുന്നുവെന്ന് നടി തന്നെ ഒരിക്കൽ പറഞ്ഞിരുന്നു. മല്ലിക ജാൻ എന്ന കഥാപാത്രമായുള്ള എന്റെ പ്രകടനം രേഖ ജി കണ്ടിരുന്നു. തന്നെപ്പോലൊരാൾ ആ റോളിൽ എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നെന്ന് രേഖ പറയുകയും അതിൽ സന്തോഷം അറിയിക്കുകയും ചെയ്തു. രേഖ ജിയുടെ പ്രശംസ എനിക്ക് അനുഗ്രഹം പോലെയാണ് തോന്നിയത്. രേഖ ഒരു ദേവതയാണ്, ഒരു കവിതയാണ്, അവർ കലാപരമായി വേറിട്ടു നിൽക്കുന്നു,' മനീഷ പറഞ്ഞു.

എട്ട് എപ്പിസോഡുകളുള്ള സീരീസാണ് ഹീരാമണ്ടി. സൊനാക്ഷി സിൻഹ, അതിഥി റോവു ഹൈബരി, റിച്ച ഛദ്ദ, സഞ്ജീദ ഷെയ്ഖ്, ഷർമിൻ സെഗൽ, താഹ ഷാ ബാദുഷ, ഫരീദ ജലാൽ, ശേഖർ സുമൻ, ഫർദീൻ ഖാൻ, അദിത്യൻ സുമൻ തുടങ്ങിയ താരങ്ങളാണ് ഹീരാമണ്ടിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 200 കോടിയാണ് പരമ്പരയുടെ മുതൽമുടക്ക്.

'ആ റൊൾ 18 വർഷം മുൻപ് രേഖ ചെയ്യാനിരുന്നത്'; 'ഹീരാമണ്ടി'യിലെ കഥാപാത്രത്തെ കുറിച്ച് മനീഷ കൊയ്‍രാള
ആശ അച്ഛന് മകളായിരുന്നു,ആ സ്നേഹത്തെ പരിഹാസങ്ങൾ കൊണ്ട് മുറിവേല്‍പ്പിച്ചത് വിഷമിപ്പിച്ചു:മനോജ് കെ ജയൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com