അംബാനെ ശ്രദ്ധിക്കാൻ പറ... മോളിവുഡ് അഞ്ചാമത്തെ 150 കോടിയുടെ ആവേശത്തിലാണ്

150 കോടി ക്ലബിൽ ഇടം നേടുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് ആവേശം
അംബാനെ ശ്രദ്ധിക്കാൻ പറ... മോളിവുഡ് അഞ്ചാമത്തെ 150 കോടിയുടെ ആവേശത്തിലാണ്

ഫഹദ് ഫാസിലിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ അടയാളപ്പെടുത്താൻ സാധിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് ആവേശം. ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഇപ്പോഴിതാ 150 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. 26 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

150 കോടി ക്ലബിൽ ഇടം നേടുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് ആവേശം. പുലിമുരുകൻ, 2018, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം എന്നീ സിനിമകളാണ് പട്ടികയിൽ ഇടം നേടിയ മറ്റു സിനിമകൾ.

അംബാനെ ശ്രദ്ധിക്കാൻ പറ... മോളിവുഡ് അഞ്ചാമത്തെ 150 കോടിയുടെ ആവേശത്തിലാണ്
ശിവയും സംഘവും രണ്ടും കൽപ്പിച്ചാ; കങ്കുവയ്ക്കായി സാങ്കേതിക വിദഗ്ധരെ കൊണ്ടുവരുന്നത് ഹോളിവുഡിൽ നിന്ന്

അതേസമയം ആവേശ തരംഗം സോഷ്യൽ മീഡിയയിൽ അവസാനിക്കുന്നില്ല. സിനിമയിലെ പാട്ടുകൾ ഒരു ഭാഗത്ത് ട്രെൻഡാകുമ്പോൾ രംഗയുടെ സ്റ്റൈലും എടാ മോനേ എന്ന ഡയലോഗുമാണ് മറ്റൊരു വശത്ത് വൈറലാകുന്നത്. സോഷ്യല്‍ മീഡിയ റിലുകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത് 'ആവേശം' സിനിമയിലെ 'ഇല്ലുമിനാറ്റി' എന്ന പാട്ടിന്റെ ബിറ്റാണ്. പാട്ടിന് ചുവട് വെച്ചും രംഗയെ പോലെ ഡ്രസ് ചെയ്തുമെല്ലാം ഇന്‍സ്റ്റഗ്രാമേറ്റെടുത്തിരിക്കുകയാണ് രംഗയേയും സുഷിന്റെ ചടുലതയുള്ള താളങ്ങളേയും. ഒരു ലക്ഷത്തിലധികം റീലുകളാണ് ഇല്ലുമിനാറ്റി എന്ന ഗാനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരുങ്ങിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com