'സ്റ്റാർ' സിനിമയിലെ സീനുകൾ ദളപതി വിജയ്യുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്: സംവിധായകൻ

സിനിമയിലെ ചില പ്രത്യേക സീനുകൾ ദളപതി വിജയ്യുടെ യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെടുത്തതാണെന്ന് ഇലൻ

dot image

കവിൻ നായകനാകുന്ന 'സ്റ്റാർ' മെയ് പത്തിന് റിലീസിനെത്തുകയാണ്. 'പ്യാർ പ്രേമ കാതൽ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഇലൻ ആണ് സ്റ്റാറിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ നായകന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് സംവിധായകൻ ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. സിനിമയിലെ ചില പ്രത്യേക സീനുകൾ ദളപതി വിജയ്യുടെ യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെടുത്തതാണെന്ന് ഇലൻ പറയുന്നു.

ചിത്രത്തിലെ കവിൻ്റെ കഥാപാത്രത്തിൻ്റെ ഒരു രംഗം ഉദ്ധരിച്ചുകൊണ്ടാണ് സംവിധായകൻ സംസാരിച്ചത്. 'തൻ്റെ രൂപത്തെക്കുറിച്ചുള്ള വിമർശനങ്ങളെ നേരിടുന്ന സീൻ, അത്തരം സന്ദർഭത്തിലൂടെ കടന്നു പോയ വ്യക്തിയാണ് വിജയ്. അദ്ദേഹത്തിന്റ ജീവിതത്തിലെ കയ്പ്പേറിയ ഭാഗം എനിക്ക് ഈ കഥപാത്രത്തെ രൂപപ്പെടുത്തിയെടുക്കാൻ സഹായകരമായിട്ടുണ്ട്, ഇലൻ പറഞ്ഞു.

90കളിലാണ് വിജയ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആ കാലഘട്ടത്തിൽ അദ്ദേഹത്തിന് നിറത്തിന്റെ പേരിലും മുഖത്തിന്റെ പേരിലും നിരവധി വിമർശനങ്ങളാണ് നേരിട്ടിട്ടുള്ളത്. അത് വിജയ്യുടെ മാത്രം കാര്യമല്ല, ഈ ഇൻഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്. ഫോട്ടോഗ്രാഫർ പാണ്ടിയൻ എന്ന എന്റെ അച്ഛനും ഇതേ അനുഭവം നേരിട്ടിട്ടുണ്ട്, ഇലൻ വ്യക്തമാക്കി.

സിനിമയിൽ എത്തിപ്പെടാൻ പരിശ്രമിക്കുന്ന ഒരു നടന്റെ കഥയാണ് റൊമാന്റിക് ഡ്രാമ ചിത്രമായ സ്റ്റാർ പറയുന്നത്. നിരവധി കടമ്പകൾ കഴിഞ്ഞ് നടൻ എന്ന സ്വപ്നം പൂർത്തിയാക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

ബസ് ഓടിച്ചത് യദു തന്നെ,റിപ്പോർട്ട് ; 'ഇപ്പോൾ ഓർമ്മ തിരിച്ചു കിട്ടിക്കാണും' എന്ന് നടി റോഷ്ന
dot image
To advertise here,contact us
dot image