'റീമേക്ക് പടമാണെന്ന് അറിയാതെ അഭിനയിച്ചു; റൈറ്സ് മറ്റൊരു പ്രൊഡക്ഷൻ ഹൗസിന് വിറ്റു'; സുന്ദർ സി

'റീമേക്ക് പടമാണെന്ന് അറിയാതെ അഭിനയിച്ചു; റൈറ്സ് മറ്റൊരു പ്രൊഡക്ഷൻ ഹൗസിന് വിറ്റു'; സുന്ദർ സി

പക്ഷെ ചിത്രത്തിന്റെ സംവിധായകൻ ഇത് റീമേക്ക് ആണെന്ന് പറഞ്ഞിരുന്നില്ല

മോഹൻലാൽ നായകനായ അഭിമന്യു ചിത്രത്തിന്റെ തമിഴ് റീ മേക്ക് 'തലൈനഗരം' 2006 ലാണ് റിലീസ് ചെയ്കതത്. ചിത്രത്തിൽ നായകനായതും നിർമിച്ചതും തമിഴ് നടൻ സുന്ദർ സി ആണ്. മലയാള സിനിമയുടെ റീ മേക്കാണെന്ന് അറിയാതെയാണ് ചിത്രത്തിൽ അഭിനയിച്ചതെന്നും റൈറ്റ്സ് വിറ്റതെന്നും പറഞ്ഞിരിക്കുകയാണ് സുന്ദർ സി. പുതിയ ചിത്രമായ അരൻമനൈയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമാ വികടന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മലയാളത്തിൽ നിന്നും ഒരുപാട് സിനിമകൾ റീമേക്ക് ചെയ്തിട്ടുണ്ട്. മിന്നാരം, കാക്കകുയിൽ സിനിമകൾ സംവിധാനം ചെയ്തു. സ്‌ഫടികം വെള്ളിമൂങ്ങ സിനിമകളിൽ അഭിനയിച്ചു. പക്ഷെ റീമേക്ക് ആണെന്ന് അറിയാതെ ഒരു സിനിമയിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. തലൈനഗരം എന്ന സിനിമ അഭിമന്യു ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു.

'റീമേക്ക് പടമാണെന്ന് അറിയാതെ അഭിനയിച്ചു; റൈറ്സ് മറ്റൊരു പ്രൊഡക്ഷൻ ഹൗസിന് വിറ്റു'; സുന്ദർ സി
തിരുമ്പിവന്തിട്ടേന്‍... 'ആവേശം' കുറഞ്ഞോ, കോളിവുഡിൽ 'അരൻമനൈ'യുടെ വിളയാട്ടം

പലരും പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചിരുന്നില്ല. കഴിഞ്ഞ വർഷം തന്റെ 'അമ്മയും ഇക്കാര്യം പറഞ്ഞു. അപ്പോഴാണ് അഭിമന്യു ചിത്രത്തിന്റെ പ്ലോട്ട് വിക്കി പീഡിയയിൽ വായിക്കുന്നത്. ഇതുതന്നെയാണ് തലൈനഗരം എന്ന് എനിക്കപ്പോൾ മനസിലായി. പക്ഷെ ചിത്രത്തിന്റെ സംവിധായകൻ സുരാജ് ഇത് റീമേക്ക് ആണെന്ന് എന്നോട് പറഞ്ഞിരുന്നില്ല. ഞാൻ ചിത്രം നിർമിക്കുകയും ചെയ്തു. പക്ഷെ ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റൈറ്സ് ഞാൻ മറ്റൊരു പ്രൊഡക്ഷൻ ഹൗസിന് നൽകിയിരുന്നു. റീമേക്ക് പടത്തിന്റെ റീമേക്ക് റൈറ്സ് മറ്റൊരു പ്രൊഡക്ഷൻ ഹൗസിന് നൽകിയ ഒരേ ഒരു പ്രൊഡ്യൂസർ താനായിരിക്കും എന്ന് സുന്ദർ സി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com