നിർമ്മാതാവിന്റെ കുപ്പായം തുന്നി നെൽസൺ, ആദ്യ പ്രൊഡക്ഷൻ പ്രഖ്യാപനം ഉടൻ

'ബീസ്റ്റ്' എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ‌.
നിർമ്മാതാവിന്റെ കുപ്പായം തുന്നി നെൽസൺ, ആദ്യ പ്രൊഡക്ഷൻ പ്രഖ്യാപനം ഉടൻ

തമിഴ് സിനിമ മാത്രമല്ല, മോളിവുഡും ബോളിവുഡും തെലുങ്ക് സിനിമയും ഒരുപോലെ ആഘോഷിച്ച ചിത്രമാണ് നെൽസൺ ദിലീപ്കുമാർ സംവിധാനത്തിലൊരുങ്ങിയ 'ജയില‍ർ'. ചിത്രത്തിന്റെ വിജയത്തോടു കൂടി എല്ലാ സിനിമാ പ്രേമികൾക്കും സുപരിചിതനാണ് നെൽസൺ ദിലീപ്കുമാർ എന്ന സംവിധായകൻ. സംവിധാന കുപ്പായം മാറ്റി നിർമാണത്തിലേക്ക് കടക്കുകയാണ് നെൽസൺ ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ സംവിധായകൻ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

'എന്റെ സിനിമാ ജീവിതം ആരംഭിച്ചിട്ട് 20 വർഷങ്ങൾ പിന്നിടുന്നു. ഈ കാലയളവിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. അവ എല്ലാം എന്റെ കരിയറിനെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. ഞാൻ ഈ ഇൻഡസ്ട്രയിൽ എന്റെ പുതിയ സംരംഭമായ പ്രൊഡക്ഷൻ കമ്പനിയെ പരിചയപ്പെടുത്തുകയാണ്. ഫിലമെന്റ് പിക്‌ചേഴ്‌സ് ! ആദ്യ പ്രൊഡക്ഷൻ മെയ് മൂന്നിന് അന്നൗൺ സ്ചെയ്യും' എന്നാണ് നെൽസൺ അറിയിച്ചിരിക്കുന്നത്.

'ബീസ്റ്റ്' എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ‌. ആദ്യ ദിനം തന്നെ മികച്ച കളക്ഷന്‍ റെക്കോര്‍ഡുകളുമായി മുന്നേറിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 50 കോടിക്കടുത്ത് കളക്ഷനാണ് നേടിയത്. ചിത്രത്തിൽ പത്ത് മിനിറ്റ് മാത്രമാണ് മോഹൻലാലിന്റെ കഥാപാത്രമുണ്ടായിരുന്നതെങ്കിലും തിയേറ്ററുകളെ ആവേശം കൊള്ളിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 2021ൽ ഏറെ ഹൈപ്പോടെയെത്തിയ നെൽസൺ-വിജയ് ചിത്രം 'ബീസ്റ്റ്' ഇളയ ദളപതി ആരാധകരെ പോലും തൃപ്തിപ്പെടുത്താതെ പോവുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com