

സിനിമകളെ പോലെ തന്നെ ശിവകാർത്തികേയന്റെ ഓഫ് സ്ക്രീൻ വീഡിയോകൾക്കും ആരാധകർ ഏറെയാണ്. തന്റെ സിനിമകളുടെ പ്രീ റിലീസ് ഇവെന്റുകളിൽ ശിവകാർത്തികേയൻ നൽകുന്ന തമാശകലർന്ന സ്പീച്ചുകൾ എന്നും കയ്യടി വാങ്ങാറുണ്ട്. ഇപ്പോഴിതാ വരാനിരിക്കുന്ന പുതിയ സിനിമയായ പരാശക്തിയുടെ ഓഡിയോ ലോഞ്ചിൽ സംവിധായിക സുധ കൊങ്കരയെക്കുറിച്ച് ശിവകാർത്തികേയൻ പറഞ്ഞ വാക്കുകൾ ആണ് ചിരിപടർത്തുന്നത്.
'സുധ മാം ഷൂട്ടിങ്ങിലും ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. അതും ഷേക്സ്പിയർ ലെവൽ ഇംഗ്ലീഷിലാണ് മാഡം സംസാരിക്കുന്നത്. ഏതെങ്കിലും ഒരു സീൻ ഞാൻ പെർഫോം ചെയ്തു ശെരിയായില്ലെങ്കിൽ അത് ഓക്കേ ആയില്ലെന്ന് മാം ഇംഗ്ലീഷിൽ വന്ന് എന്നോട് പറയും. അതിൽ മാം പറയുന്ന ഒരു വാക്ക് എനിക്ക് മനസിലായിട്ടുണ്ടാകില്ല. ഞാൻ ഉടനെ ഫോണെടുത്ത് അതിന്റെ അർത്ഥം ചാറ്റ് ജിപിടിയോട് ചോദിക്കും. അങ്ങനെ ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മാം ഡിസ്റ്റർബ് ആയി തുടങ്ങി. ഒരു ദിവസം മാം എന്നോട് എന്താണ് പ്രശ്നം എന്നോട് ഇംഗ്ലീഷിൽ ചോദിച്ചു. അപ്പോൾ ഞാൻ ഇംഗ്ലീഷ് ആണ് പ്രശ്നം എന്ന് പറഞ്ഞു. ഞാൻ ഇതിന് മുൻപേ ഗൗതം മേനോൻ സിനിമ ചെയ്തിരുന്നെങ്കിലും എനിക്ക് ഇംഗ്ലീഷിൽ ഒരു എക്സ്പീരിയൻസ് ഉണ്ടാകുമായിരുന്നു എന്ന് പറഞ്ഞു', ശിവകാർത്തികേയന്റെ വാക്കുകൾ.
സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന സിനിമയുടെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നിരുന്നു. ഒരു പക്കാ ആക്ഷൻ ഡ്രാമ ചിത്രമാകും പരാശക്തി എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ശിവകാർത്തികേയൻ, അഥർവ്വ, രവി മോഹൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളും സിനിമയിൽ ഉണ്ടാകുമെന്ന സൂചനകളും ട്രെയ്‌ലർ നൽകുന്നുണ്ട്. ജനുവരി 10 നാണ് പരാശക്തി പുറത്തിറങ്ങുന്നത്. സൂരറൈ പോട്രുവിന് ശേഷം സുധ കൊങ്കരയുടെ ഗംഭീര സിനിമയാകും പരാശക്തി എന്നാണ് മറ്റു കമന്റുകൾ.
"During #Parasakhi, SudhaKongara mam explains everything shakespeare english. I used to check in Chatgpt for that😁. One day Sudha mam asked what's the problem, it reminds my teacher in school😀"#Sivakarthikeyan Mimics in SudhaKongara & GVM Voice🤣🔥 pic.twitter.com/QhVlOFs9Az
— AmuthaBharathi (@CinemaWithAB) January 5, 2026
ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlights: Sivakarthikeyan share funny incident with sudha kongara on parasakthi shooting spot