കോളിവുഡിന്റെ കഷ്ടകാലം തീർന്നോ?; വിശാലിന്റെ 'രത്‌നം' ബോക്സ്ഓഫീസ് കളക്ഷനിങ്ങനെ

തമിഴ് ആക്ഷൻ ഡ്രാമയായ 'രത്നം' ഏപ്രിൽ 26 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്
കോളിവുഡിന്റെ കഷ്ടകാലം തീർന്നോ?; വിശാലിന്റെ 'രത്‌നം' ബോക്സ്ഓഫീസ് കളക്ഷനിങ്ങനെ

ലോക്സഭാ തിരഞ്ഞെടുപ്പും പ്രചാരണവും പ്രമാണിച്ച് കോളിവുഡിലെ പുത്തൻ റിലീസുകളെല്ലാം മാറ്റിവച്ചിരുന്നു. റി റിലീസുകളാണ് തമിഴിൽ പ്രധാനമായും നടന്നിരുന്നത്. എന്നാൽ വിശാലിനെ നായകനാക്കി ഹരി സംവിധാനം ചെയ്ത 'രത്‌നം' സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ കുത്തിക്കുകയാണ്. തമിഴിലും തെലുങ്കിലും റിലീസ് ചെയ്ത ചിത്രം ആദ്യദിനം ബോക്‌സ് ഓഫീസിൽ നിന്ന് 2.45 കോടി രൂപ നേടി.

കോളിവുഡിന്റെ കഷ്ടകാലം തീർന്നോ?; വിശാലിന്റെ 'രത്‌നം' ബോക്സ്ഓഫീസ് കളക്ഷനിങ്ങനെ
'ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല'; സംഘാടകരുടെ തെറ്റ് തിരുത്തി നവ്യ നായർ

തമിഴ് ആക്ഷൻ ഡ്രാമയായ 'രത്നം' ഏപ്രിൽ 26 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ശനിയാഴ്ച ചിത്രം 1.75 കോടിയും ഞായറാഴ്ച 2.15 കോടിയും നേടി. സാക്നിൽക് റിപ്പോർട്ടനുസരിച്ച് 6.75 കോടി രൂപയാണ് തമിഴിലും തെലുങ്കിലും സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ 17.94% ഒക്യുപെൻസിയിലാണ് ചിത്രം ഇപ്പോൾ ഓടുന്നത്. തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 0.55 കോടി രൂപയാണ് ചിത്രം നേടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com