'കൊഞ്ചം അങ്കേ പാറ് കണ്ണാ...', കബഡി കബഡി, ഗില്ലി 2 എഗൈൻ ?

ഗില്ലി റിലീസ് ചെയ്യുമ്പോൾ വിജയ്ക്ക് ഒരു പയ്യന്‍ ഇമേജായിരുന്നു, എന്നാല്‍ അതിന് ശേഷം വിജയ് ഒരു ബ്രാന്‍റായി
'കൊഞ്ചം അങ്കേ പാറ് കണ്ണാ...', കബഡി കബഡി, ഗില്ലി 2 എഗൈൻ ?

ദളപതി വിജയ് നായകനായ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ഗില്ലി' ഇപ്പോൾ തിയേറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുമുൻപ് നിരവധി താരങ്ങളുടെ നിരവധി സിനിമകൾ റീ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും അതിനൊന്നും ഉണ്ടാക്കാൻ സാധിക്കാത്ത സ്വീകാര്യതയാണ് ഗില്ലിക്ക് ലഭിക്കുന്നത്. ഈ വിജയത്തെ തുടര്‍ന്ന് ഗില്ലി 2 ആലോചനകളിൽ ആണെന്ന് സംവിധായകൻ ധരണി ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഗില്ലി റീ റിലീസ് എന്ന് കേട്ടപ്പോള്‍ അത് ഒരു ദിവസത്തെ ആഘോഷം എന്നാണ് കരുതിയത്. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചില്ല. 'ദൂള്‍' എന്ന ചിത്രം കഴിഞ്ഞ ശേഷമാണ് താന്‍ മഹേഷ് ബാബു അഭിനയിച്ച ഒക്കഡു കാണുന്നത്. ആ സമയത്ത് മനസില്‍ ഒരു കബഡി താരത്തിന്‍റെ ചിത്രവും, ഒരു ലൈറ്റ് ഹൗസ് തീം പ്രണയകഥയും, ഒരു റോഡ് മൂവിയും ആലോചിച്ചു വരുകയായിരുന്നു. ഇതെല്ലാം ആ സിനിമയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് നിര്‍മ്മാതാവ് എഎം രത്നത്തെ സമീപിച്ച് ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങാന്‍ ആവശ്യപ്പെട്ടു. ചിത്രം വിജയിയെ വച്ച് ചെയ്യാന്‍ തീരുമാനം എടുത്തുവെന്നും ധരണി പറഞ്ഞു.

'കൊഞ്ചം അങ്കേ പാറ് കണ്ണാ...', കബഡി കബഡി, ഗില്ലി 2 എഗൈൻ ?
റീ റിലീസ്... റീ റിലീസ്... ദേ കോളിവുഡിൽ അടുത്ത റീ റിലീസ്; ഇക്കുറി വരുന്നത് അജിത്തിന്റെ ബില്ല

ഒക്കഡുവില്‍ മഹേഷ് ബാബുവിന് ഒരു ഗുഡ് ബോയി ഇമേജ് ആയിരുന്നു. എന്നാല്‍ തമിഴില്‍ എത്തിയപ്പോള്‍ അച്ഛന് ഇഷ്ടമല്ലാത്ത കബഡി കളിക്കാന്‍ പോകുന്ന പയ്യനായി വിജയിയെ മാറ്റി. ഗില്ലി റിലീസ് ചെയ്യുമ്പോൾ വിജയ്ക്ക് ഒരു പയ്യന്‍ ഇമേജായിരുന്നു, എന്നാല്‍ അതിന് ശേഷം വിജയ് ഒരു ബ്രാന്‍റായി. ഇപ്പോഴും ചിത്രത്തിന്‍റെ വിജയം സൂചിപ്പിക്കുന്നത് അതാണ്. ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോള്‍ ഇത്രയും സ്വീകാര്യതയുണ്ടെങ്കില്‍ ചിത്രത്തിന്‍റെ ഒരു രണ്ടാം ഭാഗത്തിന് തീര്‍ച്ചയായും ഒരു സാധ്യതയുണ്ടെന്നും ധരണി പറഞ്ഞു.

അതേ സമയം ഗില്ലി 2 വിനുള്ള സാധ്യത നിര്‍മ്മാതാവ് എഎം രത്നവും തള്ളിക്കളയുന്നില്ല. ചിത്രത്തിന്‍റെ റീ-റിലീസ് സിനിമാ ഹാളുകളിൽ മികച്ച രീതിയിൽ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ അതിയായ സന്തോഷമുണ്ട്. പാര്‍ട്ട് 2 സിനിമകൾ ഇപ്പോൾ പൊതുവെ ട്രെന്‍റാണ്. ബാഹുബലി 2, ഗദ്ദർ 2 എന്നിവ ഹിറ്റായിരുന്നു. ഞങ്ങൾ നിലവിൽ മുന്‍പ് നിര്‍മ്മിച്ച 7G റെയിൻബോ കോളനി 2 പ്ലാന്‍ ചെയ്യുകയാണ്, അതുപോലെ തന്നെ, ഗില്ലി 2 സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുമെന്ന് എഎം രത്നം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com