'ആവേശ'ത്തില് ഒരാഴ്ച; ഇങ്ങനെ പോയാൽ രണ്ടു ദിവസത്തിനുള്ളിൽ 100 കോടി

ആവേശം ആഗോള ബോക്സ് ഓഫീസ് കളക്ഷനില് വമ്പൻ കുതിപ്പാണ് നടത്തുന്നതെന്നാണ് റിപ്പോര്ട്ട്

dot image

ജിത്തു മാധവൻ- ഫഹദ് ഫാസിൽ ചിത്രം 'ആവേശം' കഴിഞ്ഞ ദിവസമാണ് 50 കോടി ക്ലബിൽ ഇടം പിടിച്ചത്. റിലീസ് ചെയ്ത് അഞ്ചു ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. ആവേശം ആഗോള ബോക്സ് ഓഫീസ് കളക്ഷനില് വമ്പൻ കുതിപ്പാണ് നടത്തുന്നതെന്നാണ് റിപ്പോര്ട്ടുകള്.

പുഷ്പ1ൻ്റെ ചെലവ് രണ്ടാം ഭാഗത്തിൻ്റെ ഉത്തരേന്ത്യൻ വിതരണ തുകയായി മാത്രം കീശയിൽ; 'പുഷ്പ' സൂപ്പറാടാ...!

ഒരാഴ്ച ചിത്രം തിയേറ്ററുകളിൽ നേടിയ ആഗോള കളക്ഷന്റെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 60 കോടി ക്ലബിലെത്തിയിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ കളക്ഷനിലെ കുതിപ്പ് കാണുമ്പോൾ ചിത്രം ഉടൻ 100 കോടി കടക്കുമെന്നാണ് ആരാധകർ പറയുന്നത്.

കേരളത്തില് ഓപ്പണിംഗ് കളക്ഷനിൽ ഒന്നാം സ്ഥാനം മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബന് ആണ്. 5.85 കോടിയാണ് ചിത്രം നേടിയത്. പൃഥ്വിരാജിന്റെ ആടുജീവിതമാകട്ടെ 5.83 കോടി ആകെ നേടി രണ്ടാമതുണ്ട്. നിലവിൽ ഫഹദിന്റെ ആവേശം മൂന്നാം സ്ഥാനത്താണ്. അന്വര് റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് അന്വര് റഷീദാണ് ആവേശത്തിന്റെ നിര്മാണം നിര്വഹിച്ചത്. നിര്മാണത്തില് നസ്രിയയും പങ്കാളിയായിരുന്നു.

ഫഹദ് നായനാകുന്ന ആവേശം സിനിമയില് ആശിഷ്, സജിന് ഗോപു, റോഷന്, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്, മിഥുന് ജെഎസ്, പൂജ മോഹന്രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്, തങ്കം മോഹന് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര് താഹിറാണ്. സംഗീതം സുഷിന് ശ്യാം.

dot image
To advertise here,contact us
dot image