മോഹൻലാലുമായി പ്രണവിനെ താരതമ്യം ചെയ്യാനാകില്ല, മാനറിസംസ് ഉണ്ട്, വീട്ടിലും അങ്ങനെയാണ്: സുചിത്ര മോഹൻലാൽ

'ധ്യാനിനെ കാണാൻ ശ്രീനിവാസനെ പോലെ ആണ് ചിലപ്പോൾ. പ്രണവിന്റെ മാനറിസംസ് മോഹൻലാലിനെ പോലെയുമാണ്. അതുകൊണ്ട് അവരെ ഓ‍‍ർമ്മ വരുന്നത് സ്വാഭാവികം'
മോഹൻലാലുമായി പ്രണവിനെ താരതമ്യം ചെയ്യാനാകില്ല, മാനറിസംസ് ഉണ്ട്, വീട്ടിലും അങ്ങനെയാണ്: സുചിത്ര മോഹൻലാൽ

'വർഷങ്ങൾക്ക് ശേഷം' സിനിമ കണ്ടിറങ്ങിയ ശേഷം പ്രണവിനെ കുറിച്ച് സംസാരിച്ച് അമ്മ സുചിത്ര മോഹൻലാൽ. സിനിമ വളരെ ഇഷ്ടപ്പെട്ടുവെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും സുചിത്ര മാധ്യമങ്ങളോട് പറഞ്ഞു. മോഹൻലാലിന്റെ മാനറിസംസ് പ്രണവിൽ കണാനുണ്ടെന്നും അത് വീട്ടിലും എപ്പോഴും പ്രണവിൽ കാണാറുണ്ടെന്നും സുചിത്ര.

മോഹൻലാലുമായി താരതമ്യം ചെയ്യാൻ കഴിയില്ല, പക്ഷെ അദ്ദേഹത്തിന്റെ മാനറിസംസ് ഉണ്ട്. അത് നാച്ചുറലാണ്. വീട്ടിലും കാണാറുണ്ട്. ഈ സിനിമയിൽ അത് കൂടുതൽ തോന്നി. ധ്യാനിന്റെ പെ‍ർഫോമൻസ് ​ഗംഭീരമായിട്ടുണ്ട്. പ്രണവും ധ്യാനും തമ്മിലുള്ള കോംബോ നന്നായി വർക്കായിട്ടുണ്ട്. നിവിൻ എല്ലാവരെയും കയ്യിലെടുത്തു. ഒരു സിനിമ കണ്ടിട്ട് ഇറങ്ങുമ്പോൾ ഒരു സന്തോഷം തോന്നിയാൽ അത് സിനിമയുടെ വിജയം കൂടിയാണ്. എനിക്ക് ഒരുപാട് സന്തോഷമുണ്ടായി. പ്രത്യേകിച്ച് സിനിമയുടെ അവസാന ഭാ​ഗമൊക്കെ കണ്ടപ്പോൾ വളരയധികം സന്തോഷമായി.

മോഹൻലാൽ ശ്രീനിവാസൻ ജോഡികളുടെ ഒരു റീക്രിയേഷനായോ എന്ന ചോദ്യത്തിന്, അങ്ങനെ ഇല്ല, പക്ഷെ ഇവരുടെ കോംബോ പഴയ കാലം ഓ‍ർമ്മിപ്പിക്കും. കാരണം ധ്യാനിനെ കാണാൻ ശ്രീനിവാസനെ പോലെ ആണ് ചിലപ്പോൾ പ്രണവിന്റെ മാനറിസംസ് മോഹൻലാലിനെ പോലെയുമാണ്. അതുകൊണ്ട് അവരെ ഓ‍‍ർമ്മ വരുന്നത് സ്വാഭാവികമാണ്, സുചിത്ര അഭിപ്രായപ്പെട്ടു. പ്രണവ് ഇപ്പോൾ ഊട്ടിയിലാണ്. രണ്ട് ദിവസത്തിനുള്ളിലെത്തും. അപ്പോൾ സിനിമ കാണുമെന്നും സുചിത്ര കൂട്ടിച്ചേ‍ർ‌ത്തു.

മോഹൻലാലുമായി പ്രണവിനെ താരതമ്യം ചെയ്യാനാകില്ല, മാനറിസംസ് ഉണ്ട്, വീട്ടിലും അങ്ങനെയാണ്: സുചിത്ര മോഹൻലാൽ
വിനീതും കൂട്ടുകാരും പൊളി;കോടമ്പാക്കം ഓർമ്മകളിൽ'വർഷങ്ങൾക്കു ശേഷം'മുങ്ങി നിവർന്ന് മലയാള സിനിമ,റിവ്യു

Related Stories

No stories found.
logo
Reporter Live
www.reporterlive.com