'സ്റ്റൈൽ മന്നൻ മാസ്സാണ്', ലോകേഷിന്‍റെ 'തലൈവർ 171' ടീസര്‍ ആദ്യം കണ്ടത് സന്ദീപ് റെഡ്‌ഡി വാങ്ക

മാസും ആക്ഷനും കൂടി കലർന്ന രജനിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ
'സ്റ്റൈൽ മന്നൻ മാസ്സാണ്',  
 ലോകേഷിന്‍റെ 'തലൈവർ 171' ടീസര്‍ ആദ്യം കണ്ടത് സന്ദീപ് റെഡ്‌ഡി വാങ്ക

ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'തലൈവർ 171'. ചിത്രത്തിൽ രജനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെയായിരുന്നു അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നത്. മാസും ആക്ഷനും കൂടി കലർന്ന രജനിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ടീസർ കണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്ക.

'ലോകേഷ് സംവിധാനം ചെയ്ത വിക്രം കണ്ടു. വിക്രമിനെ ഒരുപാട് ഇഷ്ടമായി. രജനി സാറിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ടീസർ ഞാൻ കണ്ടു. സിനിമ മുഴുവൻ കാണാനായുള്ള ആകാംക്ഷയിലാണ് ഞാൻ' എന്നാണ് സന്ദീപ് റെഡ്‌ഡി വാങ്ക പറഞ്ഞത്. ഗലാറ്റ പ്ലസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'സ്റ്റൈൽ മന്നൻ മാസ്സാണ്',  
 ലോകേഷിന്‍റെ 'തലൈവർ 171' ടീസര്‍ ആദ്യം കണ്ടത് സന്ദീപ് റെഡ്‌ഡി വാങ്ക
പ്രേമലു തെലുങ്ക് പതിപ്പിന് ഇത്രയും വലിയ വിജയം കരുതിയിരുന്നില്ല; എസ്എസ് കാർത്തികേയ, ഒടിടി വരുന്നു

ഈ മാസം 22 നാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുന്നത്. ടീസറിനൊപ്പം ചിത്രത്തിന്റെ പേരും അണിയറപ്രവർത്തകർ വെളിപ്പെടുത്തും. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ തലൈവർ 171ലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com