ദളപതിക്ക് ഹിസ്റ്ററി ഓഫ് വയലൻസ് എങ്കിൽ തലൈവർക്ക് ഈ ചിത്രം..; 'തലൈവര്‍ 171'ഉം ഹോളിവുഡ് ഇൻസ്പിറേഷൻ ?

ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് തലൈവര്‍ 171 ഒരുക്കുന്നത് എന്ന് റിപ്പോർട്ട്
ദളപതിക്ക് ഹിസ്റ്ററി ഓഫ് വയലൻസ് എങ്കിൽ തലൈവർക്ക് ഈ ചിത്രം..; 'തലൈവര്‍ 171'ഉം ഹോളിവുഡ് ഇൻസ്പിറേഷൻ ?

വിജയ്‌ നായകനായ ലിയോ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 171. ലോകേഷും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് മേൽ ആരാധകർക്ക് വലിയ പ്രതീക്ഷയുമുണ്ട്. ഇപ്പോഴിതാ ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

2013 ലെ ഹോളിവുഡ് ചിത്രമായ പർജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തലൈവർ 171 ഒരുക്കുന്നത് എന്നാണ് റിപ്പോർട്ട്. അമേരിക്കൻ ഗവൺമെൻ്റ് ഒരു രാത്രി എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും അനുവാദം നല്‍കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ. ലോകേഷിന്റെ മുൻചിത്രമായ ലിയോ ഹോളിവുഡ് ചിത്രമായ ഹിസ്റ്ററി ഓഫ് വയലന്‍സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്.

എൽസിയു സിനിമകളിൽ ലോകേഷ് പ്രധാനമായും മയക്കുമരുന്ന് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞതെങ്കിൽ ഇക്കുറി സ്വർണ്ണ കള്ളക്കടത്തിന്റെ പശ്ചാലത്തിലാകും കഥ പറയുക എന്ന റിപ്പോർട്ടുകളുണ്ട്. സിനിമയിൽ രജനികാന്ത് നെഗറ്റീവ് ഷെയ്ഡുള്ള ഒരു ഗോൾഡ് സ്മഗ്ലറിന്റെ വേഷത്തിലാകുമെത്തുക എന്നാണ് സൂചന.

താരത്തിന്റെ വില്ലൻ ഭാവങ്ങൾ ഈ ചിത്രത്തിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായാണ് ലോകേഷ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ചിത്രം എൽസിയുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് അന്ന് വ്യക്തമാക്കിയിരുന്നു.

ദളപതിക്ക് ഹിസ്റ്ററി ഓഫ് വയലൻസ് എങ്കിൽ തലൈവർക്ക് ഈ ചിത്രം..; 'തലൈവര്‍ 171'ഉം ഹോളിവുഡ് ഇൻസ്പിറേഷൻ ?
ലോക സിനിമയെ ത്രില്ലടിപ്പിച്ച പുനർജന്മം പോലൊരു രണ്ടാം ജന്മം; ജാക്കി ചാൻ 'ദ ആർമർ ഓഫ് ഗോഡ്'

രജനികാന്ത് ഇപ്പോൾ ടി ജ്ഞാനവേലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം അവസാനിച്ചാൽ ഉടൻ ലോകേഷ് കനകരാജിനൊപ്പമുള്ള സിനിമയ്ക്ക് തുടക്കമാകും. അതേസമയം തലൈവർ 171ന് ശേഷം കൈതി 2, റോളക്സ് എന്ന കഥാപാത്രത്തിന്റെ സ്റ്റാൻഡ് എലോൺ ചിത്രം, വിക്രം 2, പ്രഭാസ് ചിത്രം എന്നിങ്ങനെ നിരവധി പ്രോജക്ടുകൾ ലോകേഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com