തെന്നിന്ത്യയിൽ സജീവമാകാനൊരുങ്ങി സഞ്ജയ് ദത്ത്; പ്രഭാസിന്റെ രാജാസാബിലും, അതും ആത്മാവായി

ചിത്രത്തിനായി സഞ്ജയ് ദത്തിന്റെ പ്രതിഫലം 10 കോടി രൂപയായിരിക്കും എന്നും സൂചനകളുണ്ട്
തെന്നിന്ത്യയിൽ സജീവമാകാനൊരുങ്ങി സഞ്ജയ് ദത്ത്; പ്രഭാസിന്റെ രാജാസാബിലും, അതും ആത്മാവായി

കെജിഎഫ് 2, ലിയോ എന്നീ സിനിമകളിലൂടെ തന്റെ സാന്നിധ്യം തെന്നിന്ത്യൻ സിനിമയിൽ വ്യക്തമാക്കാൻ ബോളിവുഡ് താരം സഞ്ജയ് ദത്തിന് കഴിഞ്ഞിട്ടുണ്ട്. പിന്നാലെ പുഷ്പ 2 ഉൾപ്പടെ നിരവധി തെന്നിന്ത്യൻ സിനിമകളുടെ ഭാഗമായി അദ്ദേഹത്തിന്റെ പേര് കേൾക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം രാജാസാബിലും സഞ്ജയ് ദത്ത് ഭാഗമാകും എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

സിനിമയിൽ സഞ്ജയ് ദത്ത് പ്രഭാസിന്റെ മുത്തശ്ശന്റെ വേഷത്തിലായിരിക്കുമെത്തുക. അകാലത്തിൽ മരിച്ചുപോയ കഥാപാത്രം ആത്മാവായി തിരിച്ചെത്തുന്നതും പ്രഭാസിൻ്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതുമായിരിക്കും സിനിമയുടെ കഥ എന്നാണ് പ്രമുഖ തെലുങ്ക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഈ ചിത്രത്തിനായി സഞ്ജയ് ദത്തിന്റെ പ്രതിഫലം 10 കോടി രൂപയായിരിക്കും എന്നും സൂചനകളുണ്ട്.

തെന്നിന്ത്യയിൽ സജീവമാകാനൊരുങ്ങി സഞ്ജയ് ദത്ത്; പ്രഭാസിന്റെ രാജാസാബിലും, അതും ആത്മാവായി
തിയേറ്ററില്‍ അതിരടി വിജയം നേടിയ ചിത്രം; 'ഗില്ലി' വീണ്ടും തിയേറ്ററുകളില്‍ തരംഗം തീര്‍ക്കാനൊരുങ്ങുന്നു

ശൈലജ റെഡ്‌ഡി അല്ലുഡു, പക്കാ കൊമേഴ്‌സ്യൽ എന്നീ സിനിമകളുടെ സംവിധായകൻ മാരുതിയാണ് രാജസാബ് ഒരുക്കുന്നത്. റൊമാന്റിക് ഹൊറർ ഴോണറില്‍ കഥ പറയുന്ന സിനിമയാണ് രാജാസാബ്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ നിർമ്മാണം ടി ജി വിശ്വപ്രസാദ് നിർവഹിക്കുന്നു. വിവേക് ​​കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. തമൻ എസ് ആണ് സംഗീതസംവിധായകൻ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com