'ഉന്നത കുലജാതനായ പട്ടി' വളർത്തു നായയ്ക്ക് ജാതിപ്പേര് നൽകിയ നടി ഐശ്വര്യമേനോനെ ട്രോളി സോഷ്യൽ മീഡിയ

വളർത്തു നായയുടെ പേരിന് കൂടെ ജാതിപ്പേര് ഇട്ടതിലുള്ള പ്രതിഷേധവും നിരവധി പേർ രേഖപ്പെടുത്തുന്നുണ്ട്

dot image

തമിഴ് സിനിമയിലെ താരമായ ഐശ്വര്യ മേനോനെ ട്രോളി സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം ഐശ്വര്യ തന്റെ വളർത്തു നായയ്ക്ക് ഒത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'എന്റെ മകൾ കോഫിമേനോനെ താലോലിക്കുന്നതാണ് എന്റെ തെറാപ്പി' എന്നാണ് താരം ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ഇതിന് പിന്നാലെയാണ് താരത്തെ ട്രോളി സോഷ്യൽ മീഡിയ എത്തിയത്.

വളർത്തു നായയുടെ പേരിന് കൂടെ ജാതിപ്പേര് ഇട്ടതിലുള്ള പ്രതിഷേധവും നിരവധി പേർ പോസ്റ്റിന് താഴെ രേഖപ്പെടുത്തുന്നുണ്ട്. ഉന്നത കുലജാതനായ പട്ടി, മേനോൻ എന്നത് പട്ടി പഠിച്ചു വാങ്ങിയ ഡിഗ്രി ആണോ തുടങ്ങി നിരവധിയ കമന്റുകളാണ് പോസ്റ്റ്ന് താഴെ പ്രത്യക്ഷപ്പെടുന്നത്.

തെന്നിന്ത്യയിൽ സജീവമാകാനൊരുങ്ങി സഞ്ജയ് ദത്ത്; പ്രഭാസിന്റെ രാജാസാബിലും, അതും ആത്മാവായി

2018 ൽ റിലീസായ തമിഴ് പടം എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മേനോൻ ശ്രദ്ധ നേടുന്നത്. ഫഹദ് ഫാസിൽ നായകനായ കോമഡി ചിത്രം 'മൺസൂൺ മാഗോസിൽ താരം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന 'ബസൂക്ക' ചിത്രത്തിലും ഐശ്വര്യ ഒരു കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image